ഇതുവരെ നടത്തിയത് 22 സ്വര്‍ണക്കവര്‍ച്ചകള്‍ ; 14 എണ്ണത്തിന് കൊടി സുനിയുടെ സഹായം – ആര്‍ജുന്‍ ആയങ്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ ആക്രമിച്ച്‌ കവര്‍ച്ച നടത്തുന്ന ഗുണ്ടാസംഘ നേതാവ് ആര്‍ജുന്‍ ആയങ്കി ഇതുവരെ നടത്തിയത് 22 സ്വര്‍ണക്കവര്‍ച്ചകള്‍. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിലാണ് കസ്റ്റംസിന് ഈ വിവരം ലഭിച്ചത്. അര്‍ജുന്‍ ആയങ്കിയെ സഹായിച്ചതിന് കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കുമെതിരെ ശക്തമായ തെളിവുകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

അര്‍ജുന്‍ ആയങ്കിയും സംഘവും നടത്തിയ കവര്‍ച്ചകളില്‍ 14 എണ്ണത്തിന് കൊടി സുനിയുടെ സഹായം ലഭിച്ചതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അര്‍ജുന്‍ ആയങ്കി നല്‍കിയ മൊഴി അനുസരിച്ച്‌ പോലീസ് വേഷത്തിലെത്തിയും കൊടി സുനി കവര്‍ച്ച ഇടപാട് നടത്തിയിരുന്നു. 8 തവണ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടേയും സഹായമില്ലാതെ കവര്‍ച്ച നടത്തിയതായും അര്‍ജുന്‍ ആയങ്കി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊടി സുനിയെയും മുഹമ്മദ് ഷാഫിയെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വരുന്നത് അറിഞ്ഞ് മുഹമ്മദ് ഷാഫി ഓടി രക്ഷപെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...