അർജുൻ ആയങ്കിക്ക് വാഹനം എടുത്ത് നൽകിയ സജേഷിനെതിരെ സിപിഎം നടപടി ; ഒരു വർഷത്തേക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : അർജുൻ ആയങ്കിക്ക് വാഹനം എടുത്ത് നൽകിയ സജേഷിനെതിരെ നടപടിയുമായി സിപിഎം. സജേഷിനെ പാർട്ടി അംഗത്വത്തിൽ നിന്ന് ഒരു വ‍ർഷത്തേക്ക് സസ്പെന്റ് ചെയ്തു. സിപിഎം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു സജേഷ്. സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായതായി പാർട്ടി വിലയിരുത്തൽ. നേരത്തെ ഡിവൈഎഫ്ഐയും സജേഷിനെ പുറത്താക്കിയിരുന്നു.

പാർട്ടിയെ മറയാക്കി ക്വട്ടേഷൻ നടപടിക്ക് നേതൃത്വം നൽകുന്ന മുഴുവൻ പേരെയും കണ്ടെത്തി നടപടിയെടുക്കാനാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് തീരുമാനം. ഇപ്പോൾ പുറത്തുവന്ന പേരുകൾക്ക് പുറമെ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ കണ്ടെത്താൻ പാർട്ടി കീഴ്ഘടകങ്ങൾക്ക് നി‍ർദേശം നൽകും. ഇപ്പോൾ പാർട്ടി പേരെടുത്ത പറഞ്ഞ അ‍ർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ സഹായിക്കുന്ന പാർട്ടി പ്രവർത്തകരോ നേതാക്കളോ ഉണ്ടെങ്കിൽ അവരോട് പിന്‍തിരിയാനും കർശനമായി ആവശ്യപ്പെട്ടിരിക്കുകയാണ്. പാർട്ടി തീരുമാനം അനുസരിച്ചില്ലെങ്കിൽ അത്തരക്കാരെ പുറത്താക്കാനും സിപിഎം തീരുമാനിച്ചു. വളരെ ഗൗരവതരമായി തന്നെ വിഷയത്തെ സമീപിക്കാനാണ് സിപിഎം തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....