14 കോടിയുടെ മരം മുറിച്ചെന്ന് വനം വിജിലൻസ് റിപ്പോർട്ട് : അറിയില്ലെന്ന് റവന്യുമന്ത്രി കെ.രാജൻ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : വിവാദ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് 14 കോടി രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ടെന്ന വനം വിജിലൻസ് റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. അങ്ങനെ ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിൽ വന്നിട്ടില്ല. ഓരോ വകുപ്പും പ്രത്യേകം പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സമഗ്ര അന്വേഷണം ആണ്. അതിന്റെ റിപ്പോര്‍ട്ട് വരട്ടെ എന്നും റവന്യു മന്ത്രി തൃശ്ശൂരിൽ പറഞ്ഞു.

സംസ്ഥാനത്ത് നടന്ന അനധികൃത മരംമുറിയുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് വനം വിജിലൻസ് സമര്‍പ്പിച്ചിട്ടുള്ളത്. 14 കോടിയുടെ മരങ്ങൾ മുറിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പട്ടയ റവന്യൂ ഭൂമിയിൽ നിന്നാണ് മരം മുറിച്ചത്. തേക്ക് മരങ്ങളാണ് കൂടുതൽ മുറിച്ചത്. പട്ടയ നിബന്ധങ്ങൾക്ക് വിരുദ്ധമായി മരം മുറിച്ച് കടത്തിയതെന്നും എട്ടര കോടിയുടെ മരം തിരിച്ചു പിടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതെ കുറിച്ചാണ് റവന്യു മന്ത്രിയുടെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...