ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ ; വിവാഹത്തില്‍ 50 പേര്‍ ; ജിം , യോഗ സെന്ററുകള്‍ തുറക്കാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ്​ കേസുകള്‍ കുറയുകയും പോസിറ്റിവിറ്റി നിരക്ക്​ താഴുകയും ചെയ്​തതോടെ ലോക്​ഡൗണില്‍ കൂടുതല്‍ ഇളവുകള്‍. സംസ്​ഥാനത്തെ ഇളവുകള്‍ സംബന്ധിച്ച്‌​ ഡല്‍ഹി ദുരന്തനിവാരണ വിഭാഗം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. തിങ്കളാഴ്​ച മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.

ജിം, ​യോഗ സെന്ററുകള്‍ തുടങ്ങിയവക്ക്​ 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം. വിവാഹത്തില്‍ 50 പേരെ അതിഥികളായി പ​ങ്കെടുപ്പിക്കാം. കൂടാതെ കല്യാണ മണ്ഡപം, ഹാളുകള്‍, ഹോട്ടലുകള്‍ എന്നിവയില്‍ വിവാഹം സംഘടിപ്പിക്കുകയും ചെയ്യാം. അതേസമയം വീട്ടിലോ, കോടതിയിലോ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ 20 പേരെ മാത്രമേ പ​െങ്കടുക്കാന്‍ അനുവദിക്കൂ.

വിവാഹമണ്ഡപങ്ങള്‍, ഹാളുകള്‍, ഹോട്ടലുകള്‍, ജിം, യോഗ സെന്ററുകള്‍ എന്നിവിടങ്ങളില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന്​ ഉടമകള്‍ ഉറപ്പാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. അതേസമയം മറ്റു നിയന്ത്രണങ്ങള്‍ ജൂലൈ അഞ്ചുവരെ തുടരും.

മറ്റ്  ഇളവുകള്‍
ഉച്ച മുതല്‍ രാത്രി 10 വരെ 50 ശതമാനം ശേഷിയോടെ ബാറുകള്‍ പ്രവര്‍ത്തിക്കാം,  രാവിലെ എട്ടുമുതല്‍ രാത്രി 10 വരെ 50 ശതമാനം ശേഷിയോടെ റസ്​റ്ററന്‍റുകള്‍ അനുവദിക്കും, പൊതു പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍, ഗോള്‍ഫ്​ ക്ലബുകള്‍ തുടങ്ങിയവ തുറക്കുകയും ഔട്ട്​ഡോര്‍ യോഗ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയും ചെയ്യും. മാര്‍ക്കറ്റുകള്‍, മാളുകള്‍, മാര്‍ക്കറ്റ്​ ​കോംപ്ലക്​സുകള്‍, ഷോപ്പുകള്‍ തുടങ്ങിയവ രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാം, മരണാനന്തര ചടങ്ങുകളിലും സംസ്​കാരങ്ങളിലും 20 പേര്‍ക്ക്​ മാത്രം പ​ങ്കെടുക്കാന്‍ അനുവാദം നല്‍കും. ആരാധനാലയങ്ങള്‍ തുറക്കാം, പക്ഷേ പൊതുജനങ്ങള്‍ക്ക്​ പ്രവേശനമില്ല.  സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകള്‍ 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം.  ഡല്‍ഹി മെട്രോയും പൊതുഗതാഗതവും ഇരിപ്പിടത്തി​ന്റെ 50 ശതമാനം ശേഷിയില്‍ ആളുകളെ അനുവദിച്ച്‌​ സര്‍വിസ്​ നടത്തും. നിന്ന്​ യാത്രചെയ്യാന്‍ അനുവദിക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...