Monday, May 5, 2025 3:19 pm

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് അപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ കണ്ണീര്‍ അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.

മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ അര്‍ധരാത്രിയാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.

അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്തായിരുന്നു റമീസ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്കൊപ്പം തന്നെ റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെതുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റംസ് റൈയ്ഡ് നടത്തിയിരുന്നു. എന്നാല്‍ റെയ്ഡില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ഷോർട്ട് സർക്യൂട്ട് ; വീണ്ടും പുക ഉയർന്നു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. ആറാം...

പൈപ്പ് പൊട്ടല്‍ സ്ഥിരം ; അപകടക്കെണിയായി കളർകോട്-വാടയ്ക്കൽ റോഡ്‌

0
പുന്നപ്ര : കളർകോട്-വാടയ്ക്കൽ റോഡിലാണ് പതിവായി പൈപ്പുപൊട്ടുന്നതുമൂലം അപകടക്കെണി...

ഐഎൻടിയുസി ചെങ്ങന്നൂർ റീജണൽ കമ്മിറ്റി ഐഎൻടിയുസി സ്ഥാപനദിനം പതാകാദിനമായി ആചരിച്ചു

0
ചെങ്ങന്നൂർ : ഐഎൻടിയുസി ചെങ്ങന്നൂർ റീജണൽ കമ്മിറ്റി ഐഎൻടിയുസി സ്ഥാപനദിനം...

കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെ എ.കെ ആന്‍റണിയെ സന്ദർശിച്ച് കെ.സുധാകരൻ

0
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെ എ.കെ ആന്‍റണിയെ സന്ദർശിച്ച് കെ.സുധാകരൻ. ആന്‍റണിയെ...