സഹോദരന്റെ ഭാര്യയെയും മകളെയും വെട്ടിപരുക്കേല്‍പ്പിച്ച മത്സ്യത്തൊഴിലാളി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സഹോദരന്റെ ഭാര്യയെയും മകളെയും വെട്ടിപരുക്കേല്‍പ്പിച്ച മത്സ്യത്തൊഴിലാളിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അഴീക്കല്‍ ബീച്ചില്‍ പാട്യം മന്ദിരത്തിന് സമീപം പുതിയപുരയില്‍ സതീശനെയാ (45)ണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിക്കാണ് സംഭവം. സതീശന്‍ സഹോദരന്‍ സമലേഷിന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസം. സമലേഷന്റെ ഭാര്യ രാഖി (42) മകള്‍ മീര (19) എന്നിവരെയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. കത്തികൊണ്ടു വെട്ടേറ്റ ഇവരുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തുകയായിരുന്നു.

ഉടനെ സതീശന്‍ വീട്ടില്‍ കയറി മുറിയിലെ വാതില്‍പൂട്ടി ജീവനൊടുക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. രാഖിക്കും മീരക്കും പരുക്കുകള്‍ സാരമുള്ളതല്ല. പരേതനായ പി.പി വിജയന്റെയും രാധയുടെയും മകനാണ്. മറ്റു സഹോദരങ്ങള്‍: സന്തോഷ് കുമാര്‍ (ഗള്‍ഫ്) സര്‍വേഷ് കുമാര്‍ (മത്സ്യത്തൊഴിലാളി) സൂര്യപ്രഭ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....