അർജുനെ കണ്ടെത്തണം ; ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

അങ്കോല: കര്‍ണാടകയിലെ അങ്കോലയിൽ മലയിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ നിര്‍ണായഘട്ടത്തില്‍.ലോറിയുടെ സ്ഥാനവും കിടപ്പും മനസിലാക്കുന്നതിന് ഐ ബോഡ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. ഐബോഡ് ഡ്രോൺ ഉപയോഗിച്ച് ലോറിയുടെ കൃത്യമായ സ്ഥാനം നിർണയിക്കുന്ന പരിശോധനയാണ് നടക്കുന്നത്. അത്യാധുനിക സ്‌കാനറാണ് ഡ്രോണിലുള്ളത്. 2.4 കിലോമീറ്റർ ദൂരം വരെ പരിശോധിക്കാൻ സാധിക്കും. റോഡിയോ ഫ്രീക്വൻസി ഉപയോഗിച്ചാണ് ഡ്രോൺ തിരച്ചിൽ നടത്തുന്നത്. മനുഷ്യശരീരത്തിന്റെ സാന്നിധ്യം അറിയാൻ പറ്റുന്ന സാങ്കേതിക വിദ്യയാണിത്. അർജുനെ കണ്ടെത്താൻ നാവികസേനയുടെ ഡീപ് ഡൈവേഴ്സ് എത്തിയിട്ടുണ്ട്.ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് നാവികസേനാംഗങ്ങൾ സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു. ഷിരൂരിൽ മണിക്കൂറുകളായി തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. തിരച്ചിൽ വേ​ഗത്തിലാക്കാൻ ഇത് സഹായിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...