പന്തളം നഗരസഭയിൽ 12 കോടിയുടെ പദ്ധതികൾ പാഴായി

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : ക​ഴി​ഞ്ഞ​വ​ർ​ഷം പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ 12 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ പാ​ഴാ​യി. ഭ​ര​ണ​സ​മി​തി​യു​ടെ പി​ടു​പ്പു​കേ​ടും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​കാ​ര​ണ​വു​മാ​ണ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ന​ഗ​ര​സ​ഭ​ക്ക്​ പാ​ഴാ​യ​ത്. ഇ​തി​നി​ടെ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രു​ടെ 10 ല​ക്ഷം രൂ​പ വീ​തം പി​ൻ​വ​ലി​ച്ച ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യു.​ഡി.​എ​ഫ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ 2023-24 പ​ദ്ധ​തി സ്പി​ൽ ഓ​വ​ർ ആ​ക​ണ​മെ​ങ്കി​ൽ ഓ​രോ വാ​ർ​ഡി​ൽ​നി​ന്നും 10 ല​ക്ഷം രൂ​പ​യു​ടെ വീ​തം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. 2023-24ലെ ​പ​ദ്ധ​തി ന​ട​ത്തി​പ്പി​ലു​ണ്ടാ​യ പാ​ളി​ച്ച​യാ​ണ് ഇ​തി​നു കാ​ര​ണം. പ​ന്ത​ളം ന​ഗ​ര​സ​ഭ​ക്ക്​ സ​ർ​ക്കാ​ർ ന​ൽ​കി​യ പ​ദ്ധ​തി വി​ഹി​തം 25 കോ​ടി​യി​ൽ ഒ​മ്പ​തു കോ​ടി​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. അ​താ​യ​ത് 33.39 ശ​ത​മാ​നം മാ​ത്ര​മാ​ണ്. പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളി​ൽ ചെ​ല​വാ​ക്കി​യ​ത് 19 ശ​ത​മാ​നം മാ​ത്രം. മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റ്​ ചെ​ല വ​ഴി​ച്ച​ത് ഒ​മ്പ​തു ശ​ത​മാ​നം.

ഇ​തു​മൂ​ലം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യും പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ന്ത​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​ർ ത​യാ​റാ​ക്കി ഫ​ണ്ടു​വെ​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച പ്ര​വൃ​ത്തി​ക​ളാ​ണി​പ്പോ​ൾ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​ത്. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ബി.​ജെ.​പി ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ന​ട​ക്കാ​ത്ത പ​ദ്ധ​തി​ക​ൾ​ക്ക് ബേ​സി​ക് ഫ​ണ്ടി​ൽ​നി​ന്ന്​ വ​ൻ​തു​ക വ​ക​യി​രു​ത്തി​യും പ​ന്ത​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു സ​ർ​ക്കാ​ർ ന​ൽ​കി​യ ഫ​ണ്ടാ​ണ്​ ഭ​ര​ണ സ​മി​തി ന​ഷ്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ഈ ​ഭ​ര​ണ സ​മി​തി പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ​നി​ന്ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ന​ഷ്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ​ദ്ധ​തി വി​ഹി​തം​പോ​ലും യ​ഥാ​വി​ധി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത ഭ​ര​ണ സ​മി​തി പ​ന്ത​ള​ത്തി​നു ശാ​പ​മാ​ണെ​ന്നും ജ​ന​ന​ന്മ​യെ ക​രു​തി രാ​ജി​വെ​ക്ക​ണ​മെ​ന്നും യു.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ.​ആ​ർ. വി​ജ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി കെ.​ആ​ർ. ര​വി, പ​ന്ത​ളം മ​ഹേ​ഷ്, സു​നി​ത വേ​ണു, ര​ത്ന​മ​ണി സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ആ​രോ​പി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...

വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല

0
തിരുവനന്തപുരം: വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല. 52...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ...