അർജുന അവാർഡ് നിഷേധിച്ച സംഭവം ; രഞ്ജിത്ത് മഹേശ്വരിയുടെ ഹർജിയില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അർജുന അവാർഡ് നിഷേധിച്ചതിനെതിരെ ഒളിമ്പ്യനും മലയാളി ട്രിപ്പിള്‍ ജംപ് താരവുമായ രഞ്ജിത്ത് മഹേശ്വരിയുടെ ഹർജിയില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രഞ്ജിത്ത് മഹേശ്വരിക്കെതിരായ കണ്ടെത്തൽ എന്തെന്ന് കോടതി ചോദിച്ചു. ഒരാളുടെ ജീവതം വെച്ചാണ് കളിക്കുന്നത്. കായിക താരങ്ങളെ ആവശ്യമില്ലേ എന്നും കോടതി ചേദിച്ചു. രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചാണ് മത്സരിച്ചെങ്കിൽ അതിനെ കോടതിയും അംഗീകരിക്കില്ല. പക്ഷേ അത് തെളിയിക്കണം. ഒരാഴ്ചക്കുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ കടുത്ത ഉത്തരവിറക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന പേരിലാണ് തനിക്ക് അര്‍ജുന അവാർഡ് നിഷേധിച്ചതെന്ന് ചടങ്ങിന് തൊട്ടുമുമ്പ് കായികവകുപ്പ് സെക്രട്ടറി പറഞ്ഞുവെന്നും രഞ്ജിത് മഹേശ്വരി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 2008ല്‍ നടത്തിയ പരിശോധനയില്‍ താന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന ഫലം കൈവശമുണ്ടെന്നായിരുന്നെന്ന് കേന്ദ്ര കായിക വകുപ്പ് പറഞ്ഞതെന്നും രഞ്ജിത് മഹേശ്വരി പറഞ്ഞിരുന്നു. എന്നാല്‍ ഉത്തേജക മരുന്ന് പരിശോധന തനിക്ക് അനുകൂലമായിട്ടായിരുന്നു. ഈ സംഭവത്തോടെ താനും കുടുംബവും പൊതുസമൂഹത്തിന് മുന്നില്‍ അപമാനിതരായെന്ന് ഹര്‍ജിയില്‍ പറയുന്നു. പുരസ്‌കാരം നിഷേധിച്ച കായിക വകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്നും രഞ്ജിത് മഹേശ്വരി ആവശ്യപ്പെട്ടുിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...