Saturday, July 20, 2024 11:47 am

കൂൺകൃഷിയിൽ ലക്ഷങ്ങൾ സമ്പാദിക്കാൻ ‘ഭീമ’ കൃഷി ചെയ്യൂ

For full experience, Download our mobile application:
Get it on Google Play

വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാവുന്ന ഒരു ബിസിനസ് ആണ് കൂൺ കൃഷി. എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൃഷി ചെയ്യുന്ന കൂൺ കൃഷിയിലെ ഏറ്റവും മികച്ച ഇനമാണ് പാൽകൂൺ ഇനങ്ങളിൽ പേരുകേട്ട ഭീമ. കേരള കാർഷിക സർവകലാശാലയാണ് ഇത് വികസിപ്പിച്ചെടുത്തത്.
പ്രത്യേകതകൾ
കേരളത്തിലെ ഉഷ്ണമേഖല കാലാവസ്ഥയിൽ ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്യാവുന്ന ഇനമായി കണക്കാക്കുന്ന ഒന്നാണ് ഭീമ. സൂക്ഷിപ്പുകാലം കൂടുതലായതുകൊണ്ട് കേരളത്തിൽ ഇതിൻറെ ജനപ്രീതി ദിനംപ്രതി വർധിക്കുകയാണ്.ഇതിൻറെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ സാധാരണ കൂണുകളെക്കാൾ അല്പം ഭാരക്കൂടുതൽ ആണ് ഇവയ്ക്ക്. ഏകദേശം ഒരു കൂൺ 500 ഗ്രാം ഉണ്ടാകുന്നു. ഇതിൻറെ ജനപ്രീതി വർദ്ധിപ്പിക്കുവാൻ കേരള കാർഷിക സർവകലാശാല നിരവധിയിടങ്ങളിൽ ഇതിൻറെ പ്രദർശനം കഴിഞ്ഞകാലങ്ങളിൽ നടത്തിയിരുന്നു. ഭീമയുടെ വിത്തും, മറ്റു ആവശ്യ സാമഗ്രികളും കൃഷിവിജ്ഞാന കേന്ദ്രം വഴി മലപ്പുറത്ത് വിവിധ കർഷകർക്ക് നൽകുകയും അവർക്ക് ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും നൽകി മികച്ച രീതിയിൽ വിളവെടുപ്പ് എടുക്കുകയും ചെയ്തിരുന്നു.

വൈക്കോൽ മാധ്യമമാക്കി 10 ബഡുകൾ വീതമാണ് ഓരോ കർഷകനും ഇതുപ്രകാരം ഉണ്ടാക്കിയത്. ഏകദേശം 25 ദിവസം ആയപ്പോൾ ബെഡുകൾ മുറിച്ച് അതിൽ കേസ്സിംഗ് നടത്തി. തുടർന്ന് ദിവസേന ഒരു തവണ എന്ന തോതിൽ നനച്ചു. ഇത് മറ്റു ഇനങ്ങളെക്കോൾ വ്യത്യസ്തമായി 10 ദിവസത്തിനുശേഷം എടുക്കാതെ അഞ്ചു ദിവസം അധികം നിൽക്കുകയും വലുതായി മാറുകയും ചെയ്തു. എല്ലാ ബഡുകളിലും വലിയ കൂണുകൾ ഉണ്ടാവുകയും ചെയ്തു. സാധാരണ പാൽകൂണിൽ നിന്ന് വ്യത്യസ്തമായി ഇതിന് സ്വാദിലോ മണത്തിലോ വിത്യാസമില്ല. പക്ഷേ മുകളിൽ പറഞ്ഞ പോലെ ഇവയ്ക്ക് സൂക്ഷിപ്പു കാലം കൂടുതലാണ്. 10 ദിവസം വരെ ഇവ സൂക്ഷിച്ച് വെയ്ക്കാവുന്നതാണ്. കൂൺകൃഷിയിൽ മിക്കവരും പറയുന്നത് വേനൽക്കാലത്ത് കൂൺ കൃഷി ലാഭകരമല്ല എന്നതാണ്. എന്നാൽ ഭീമ ഇനം എല്ലാകാലത്തും ഒരു പോലെ വിളവ് തരുന്നു. കൂടാതെ ഒരു കൂണിന് തന്നെ 500 ഗ്രാം അധികം തൂക്കം വരുകയും കൂടുതൽ പണം വിപണിയിൽ നിന്ന് ലഭ്യമാക്കാനായി കർഷകരെ പ്രാപ്തമാക്കുകയും ചെയ്യുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകൾ തുടങ്ങിയില്ല

0
തണ്ണിത്തോട് : അധ്യയനവർഷം ആരംഭിച്ചിട്ടും തണ്ണിത്തോട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകൾ...

ജില്ലാ ആസ്ഥാനത്തെ സ്റ്റേഡിയനിർമാണം വീണ്ടും മന്ദഗതിയിൽ

0
പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തെ സ്റ്റേഡിയനിർമാണം വീണ്ടും മന്ദഗതിയിൽ. നിർമാണത്തിനാവശ്യമായ എ...

നിപ സംശയം ; കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസൊലേറ്റ് ചെയ്തു

0
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക തുടരുന്നു. മലപ്പുറം സ്വദേശിയായ...

ഏത് നിമിഷവും നിലംപൊത്താറായ അവസ്ഥയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ മതിൽ

0
പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ളോക്കിന്റെ പുറകിൽ...