നിധിന്‍ തങ്കച്ചന്‍ കൊലപാതക കേസില്‍ മുഖ്യ പ്രതിയുടെ ഭാര്യയും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോടഞ്ചേരിയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയുടെ ഭാര്യയും അറസ്റ്റിലായി. കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി കുപ്പായക്കോട്ട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ (27) ഭാര്യ സരിതയെ (21)യാണ് കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടില്‍ നിധിന്‍ തങ്കച്ചനെ (25) മര്‍ദ്ദിച്ച് കൊന്ന കേസിലാണ് സരിതയുടെ അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് മുക്കം മൈസൂര്‍മല കോട്ടകുത്ത് മുഹമ്മദ് റാഫി (19), തിരുവമ്പാടി മുല്ലപ്പള്ളി മുഹമ്മദ് അഫ്‌സല്‍ (21), പ്രായപൂര്‍ത്തിയാകാത്ത തിരുവമ്പാടി സ്വദേശിയായ 17-വയസുകാരന്‍ എന്നിവരെ കോടഞ്ചേരി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്.

മലപ്പുറം കോട്ടക്കലില്‍ ആയുര്‍വേദ പഞ്ചകര്‍മ്മ തെറാപ്പി കോഴ്‌സിനു പഠിക്കുന്ന നിധിന്‍ തങ്കച്ചന്‍ ഡിസംബര്‍ ആറിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റ് മരിച്ചത്. മുഖ്യ പ്രതി അഭിജിത്തിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി എന്നാരോപിച്ചാണ് അഭിജിത്തും കൂട്ടാളികളും ചേര്‍ന്ന് നിധിനെ വിളിച്ചു വരുത്തി കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഗൂഢാലോചനയില്‍ സരിതക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. സരിത ഫോണില്‍ വിളിച്ചു വരുത്തിയ ശേഷമാണ് നിധിനെ അഭിജിത്തും സംഘവും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് കേസ്.

നിധിന്റെ ഫോണ്‍  ഡീറ്റെയില്‍സ് പരിശോധിച്ച പോലീസ് നിധിന്‍ അവസാനമായി വിളിച്ചത് അഭിജിത്തിന്റെ ഭാര്യയെ ആണെന്ന് മനസിലാക്കി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. അഭിജിത്തും നിധിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈങ്ങാപ്പുഴ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്നു. ആദ്യ ഭാര്യയുമായി തെറ്റി പിരിഞ്ഞ അഭിജിത് 2022 നവംബര്‍ മാസം സരിതയെ വിവാഹം കഴിച്ചു താമസിക്കുകയായിരുന്നു. ഇതിനിടയില്‍ സരിതയുമായി ഫോണില്‍ സംസാരിക്കാനിടയായ നിധിന്‍ പിന്നീട് നിരന്തരം അവരെ ശല്യം ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഇക്കാര്യം അറിഞ്ഞ അഭിജിത്ത് ആണ് നിധിനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...