ഏറ്റുമുട്ടല്‍ സാഹചര്യത്തിൽ കരസേന മേധാവി ജമ്മുകശ്മീരിലേക്ക്

For full experience, Download our mobile application:
Get it on Google Play

കശ്മീര്‍ : ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കരസേന മേധാവി മനോജ് പാണ്ഡെ ജമ്മുകശ്മീരിലേക്ക്. നാളെ പൂഞ്ചും രജൗരിയും സന്ദർശിക്കും. മേഖലയിൽ ഏറ്റുമുട്ടല്‍ അടക്കം നടക്കുന്ന സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ സന്ദർശനം. കഴിഞ്ഞ ദിവസം പൂഞ്ചില്‍ സൈനീകർ നേരെ ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെ ബാരമുള്ളയിലും ആക്രമണം ഉണ്ടായിരുന്നു. പൂഞ്ചില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരർക്കായുളള തെരച്ചില്‍ തുടരുകയാണ്. ഇതിനിടെ ജമ്മുകശ്മീരില്‍ സൈന്യം കസ്റ്റ‍ഡ‍ിയിലെടുത്ത മൂന്ന് ജമ്മുകശ്മീര്‍ സ്വദേശികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിമർശനം ഉയർത്തുകയാണ്. ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടാണ് മൂന്ന് പേരും മരിച്ചതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും സിപിഎം പിബി കുറ്റപ്പെടുത്തി. സഹായധനം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. യാഥാർത്യം മറച്ചുവെക്കാൻ സർക്കാര്‍ എല്ലാം മൂടിവെക്കുകയാണെന്ന് പിഡ‍ിപി നേതാവ് മെഹബൂബ മുഫ്തിയും വിമ‌ർശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി

0
കൊച്ചി: സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യുട്യൂബര്‍ തൊപ്പി...

ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച് യൂടൂബർക്കെതിരെ കേസ്

0
ഡൽഹി: ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച്...

സിപാസ് സൊസൈറ്റിക്ക് കീഴിലെ സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കി എം ജി സര്‍വകലാശാല

0
കോട്ടയം: നിര്‍ണായക നീക്കവുമായി എം ജി സര്‍വകലാശാല. സിപാസ് സൊസൈറ്റിക്ക് കീഴിലെ...

മത-സമുദായിക നേതാക്കൾ മുഖ്യമന്ത്രിയെ കാണുന്നതിനെ ഞങ്ങൾ എതിർത്തിട്ടില്ലെന്ന് മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: മത-സമുദായിക നേതാക്കൾ മുഖ്യമന്ത്രിയെ കാണുന്നതിനെ ഞങ്ങൾ എതിർത്തിട്ടില്ലെന്ന് മുഹമ്മദ് റിയാസ്....