ഇഷ്ടതാരത്തെ നേരിൽ കണ്ട സന്തോഷത്തിൽ ജ്യോതിഷ് : എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് സ്റ്റീഫൻ ദേവസിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ പതിനാറു വയസ്സുകാരൻ ജ്യോതിഷിന്റെ കണ്ണുകളിൽ സന്തോഷത്തിളക്കം. സ്റ്റീഫൻ ദേവസ്സി എന്ന യുവപ്രതിഭയായ കീബോർഡിസ്റ്റിനെ നേരിൽ കാണാനും പെർഫോം ചെയ്യാനും ആഗ്രഹിച്ചിരുന്നത് സഫലമായതിന്റെ സന്തോഷമാണ് ജ്യോതിഷിന്. തിരുവനന്തപുരം കോവളം നിവാസികളായ ജ്യോതിബാസു ഷീബ ദമ്പതികളുടെ മകനാണ് പ്ലസ് വൺ വിദ്യാർത്ഥിയായ ജ്യോതിഷ്. ജന്മനാ ഭിന്നശേഷിക്കാരനാണ്. കുട്ടിക്കാലം മുതൽ സംഗീതത്തോട് താല്പ‌ര്യമുള്ള ജ്യോതിഷ് ടി.വിയിലും മറ്റും കീബോർഡ് വായിക്കുന്നത് ശ്രദ്ധിക്കുകയും പഠിക്കുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വ്ളോഗാറായ കിരൺ ടിറ്റോ, ഖത്തറിലുള്ള ജോജൻ ജോസഫ്, ഭിന്നശേഷി സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സെക്രട്ടറി ഷീജ സാന്ദ്ര എന്നിവരുടെ സഹായത്തോടുകൂടിയാണ് സ്റ്റീഫൻ ദേവസിയെ കാണാൻ അവസരം ഉണ്ടായത്. എല്ലാ പിന്തുണയും സ്റ്റീഫൻ ദേവസി വാഗ്ദാനം ചെയ്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്‌ചുകിന്റെ ആരോഗ്യ നില ദിവസേന പരിശോധിക്കണം ; ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ഡൽഹി ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന...

പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങി ; ജെറ്റ് സ്കി അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം

0
ദുബായ് : വിനോദയാത്രയ്‌ക്കിടെ പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങിയ 18...

ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ...

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...