കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാമത് വാർഷികവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും നടന്നു

For full experience, Download our mobile application:
Get it on Google Play

കിടങ്ങന്നൂര്‍: ഏഴു വർഷക്കാലമായി കിടങ്ങന്നൂരിൽ പ്രവർത്തിച്ചുവരുന്ന കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാമത് വാർഷികവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. കരുണാലയം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ആഘോഷങ്ങൾ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കരുണാലയം ചെയർമാൻ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട പി എം എസ് ഫാമിലി ഗ്രൂപ്പ് സ്പോൺസർ ചെയ്ത ആംബുലൻസിന്റെ താക്കോൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിൽ നിന്നും കരുണാലയം അമ്മവീട് ചെയർമാൻ അബ്ദുൾ അസിസ് ഏറ്റുവാങ്ങി. ചടങ്ങിൽ വീശിഷ്ട വ്യക്തികളെ ആദരിച്ചു.

ഡോ. പുനലൂർ സോമരാജൻ, പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസർ ബി മോഹനൻ, ഡിവൈൻ കരുണാലയം ഡയറക്ടർ പി ഐ ലോനപ്പൻ, ഇൻസ്‌പെക്ടർ ഓഫ് പോലീസ് മാന്നാർ ജോസ് മാത്യു എന്നിവർ ആറന്മുള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ടി ടോജിയിൽ നിന്നും കരുണാലയത്തിന്റെ ആദരവ് ഏറ്റുവാങ്ങി. കിടങ്ങന്നൂർ മാർത്തോമാ ചർച്ച് സഹവികാരി റവ. ലിബിൻ തോമസ് ക്രിസ്മസ് സന്ദേശം നൽകി. കരുണാലയം രക്ഷാധികാരിയും മുൻ എം എൽ എയുമായ മാലേതു സരള ദേവി, കരുണാലയം അംബാസിഡർ കെ. ജയകുമാർ, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കൽ, ആറന്മുള ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഐഷ പുരുഷോത്തമൻ, റവ: രഞ്ജി വർഗീസ്, കരുണാലയം ലീഗൽ അഡ്വൈസർ അഡ്വ. ഐ മുഹമ്മദ് റാഫി, കോൺഗ്രസ്‌ കിടങ്ങന്നൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ് ജി, അഡ്വ.കെ വി ജയപ്രകാശ്, മുൻ സാമൂഹ്യ നീതി ഓഫീസർ ജാഫർഖാൻ എന്നിവര്‍ പ്രസംഗിച്ചു. വിശിഷ്ടാതിഥി ഫാ. ജോസ് കോട്ടയ്ക്കകത്ത് നയിച്ച സംഗീതവിരുന്നും കുമാരി മീനാക്ഷി പ്രശാന്തിന്റെ നൃത്തവും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നല്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 1,420 ആയി

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...
leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....