പഞ്ചാബിൽ വീണ്ടും പാക്ക് ഡ്രോൺ വെടിവച്ചിട്ട് സൈന്യം

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ് ; അമൃത്സറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാക്ക് ഡ്രോൺ അതിർത്തി രക്ഷാസേന വെടിവച്ചു വീഴ്ത്തി. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. അതേസമയം തരൺ തരാൻ ജില്ലയിൽ നിന്നും ഡ്രോൺ വഴി കടത്താൻ ശ്രമിച്ച രണ്ട് കിലോഗ്രാമിലധികം ഹെറോയിൻ പിടിച്ചെടുത്തതായി ബിഎസ്എഫ് വക്താവ് അറിയിച്ചു. ബുധനാഴ്ച രാത്രി 9 മണിയോടെ അമൃത്‌സറിലെ ഭൈനി രാജ്പുതാന ഗ്രാമത്തിന് സമീപം, ഡ്രോണിന്റെ നേരിയ ശബ്ദം ബിഎസ്‌എഫ് ഉദ്യോഗസ്ഥർ കേട്ടു. തുടർന്ന് ശബ്ദം ലക്ഷ്യമിട്ട് ജവാൻമാർ വെടിയുതിർക്കാൻ തുടങ്ങി. പിന്നീട് ബിഎസ്എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള രജതാൽ-ഭരോപാൽ-ഡോക്കെ ട്രൈ ജംഗ്ഷനോട് ചേർന്നുള്ള വയലിൽ നിന്ന് ഡ്രോൺ കണ്ടെത്തിയത്.

തരൺ തരാനിലെ വാൻ ഗ്രാമത്തിന് സമീപം പാകിസ്താൻ ഭാഗത്ത് നിന്ന് ഒരു ഡ്രോൺ വരുന്നത് കണ്ട ബിഎസ്എഫ് ജവാൻമാർ സ്ഥലത്ത് പരിശോധന ആരംഭിച്ചിരുന്നു. സംശയാസ്പദമായ ഒരു മോട്ടോർസൈക്കിൾ വരുന്നത് സൈന്യം, വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഇവർ നിർത്താതെ ബൈക്കുമായി മാരി കാംബോകെ ഗ്രാമത്തിലേക്ക് രക്ഷപ്പെട്ടു. പിന്തുടർന്നെത്തിയ സൈനികർ ബൈക്ക് ഗ്രാമത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഗ്രാമം വളഞ്ഞുതെരച്ചിൽ നടത്തിയ സൈന്യം ഏകദേശം 2.50 കിലോഗ്രാം ഭാരമുള്ള ഹെറോയിൻ പാക്കറ്റ് കണ്ടെത്തി. ഡ്രോൺ ഉപയോഗിച്ച് ഇറക്കിയ പാക്കറ്റ് ബൈക്ക് യാത്രക്കാരൻ കൊണ്ടുപോവുകയായിരുന്നെന്ന് സംശയിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...