കരസേനയുടെ ദക്ഷിണ മേഖല കമാന്‍ഡിന്റെ മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ അജയ് കുമാര്‍ സിങ് ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കരസേനയുടെ ദക്ഷിണ മേഖല കമാന്‍ഡിന്റെ മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ അജയ് കുമാര്‍ സിങ് ചുമതലയേറ്റു. അധികാരമേറ്റ ശേഷം പൂനെയിലെ സതേണ്‍ കമാന്‍ഡ് വാര്‍ മെമ്മോറിയലിലെത്തിയ അദ്ദേഹം വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് സിങ്. 1984 ഡിസംബറില്‍ പതിനൊന്നാം ഗൂര്‍ഖ റൈഫിള്‍സിലേക്കായിരുന്നു നിയമനം.

തുടക്കത്തില്‍ സ്‌ട്രൈക്ക് കോര്‍പ്‌സിന്റെ ഭാഗമായും പിന്നീട് ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ ഒരു ബറ്റാലിയന്‍ കമാന്‍ഡറായും അദ്ദേഹം പ്രവര്‍ത്തിച്ചു. കശ്മീര്‍ താഴ്വരയിലെ ഫ്രണ്ട്ലൈന്‍ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഫോഴ്സിന്റെയും വടക്കുകിഴക്കന്‍ ത്രിശക്തി കോര്‍പ്സിന്റെയും കമാന്‍ഡായിരുന്ന അദ്ദേഹത്തിന്റെ സേവനത്തിന്, അതിവിശിഷ്ട് സേവാ മെഡല്‍, യുദ്ധസേവാ മെഡല്‍, സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, രണ്ട് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്‍ഡേഷന്‍ കാര്‍ഡുകള്‍, ഒരു ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് കമന്‍ഡേഷന്‍ കാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന കരസേനാ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ജെഎസ് നൈന്‍ തിങ്കളാഴ്ചയാണ് കമാന്‍ഡില്‍ നിന്ന് വിരമിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ക്രമക്കേട് : എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസിന്റെ സമര പരമ്പരകള്‍ ആരംഭിക്കുന്നു

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ജൂലൈ 21 മുതൽ അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ

0
തിരുവനന്തപുരം: അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതലാണ്...

കലഞ്ഞൂരില്‍ വീണ്ടും അപകടം : സ്കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു – സ്കൂട്ടര്‍ യാത്രക്കാരന്...

0
കോന്നി : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ടെമ്പോ ട്രാവലും സ്കൂട്ടറും...

വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

0
തിരുവനന്തപുരം: വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് വനംവകുപ്പ്...