ആർമി ട്രക്ക് മരത്തിലിടിച്ച് കുടുങ്ങി ഗതാഗതം തടസപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആർമി ട്രക്ക് മരത്തിലിടിച്ച് കുടുങ്ങി ഗതാഗതം തടസപ്പെട്ടു. ഇന്ന് ഉച്ചയോടെ പാപ്പനംകോട് – മലയിൻകീഴ് പ്രധാന റോഡിലായിരുന്നു ട്രക്ക് മണിക്കൂറുകളോളം വഴിമുടക്കിയത്. പൂഴിക്കുന്നിന് സമീപത്ത് നിന്നും എത്തിയ ഇന്ത്യൻ ആർമിയുടെ ട്രക്ക് പൂഴിക്കുന്ന് വളവിലെ മരത്തിൽ ഇടിച്ചതോടെ മരം താഴ്ന്ന് ട്രക്കിന് മുകളിലേക്ക് ചരിഞ്ഞു. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്. മിലിറ്ററി സാധനങ്ങൾ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്ന സാധാരണയിലും ഉയരമുള്ള ട്രക്കാണ് റോഡിൽ കുടുങ്ങിയത്. മുന്നോട്ടും പിന്നോട്ടും അനങ്ങാതെയായതോടെ റോഡിൽ ഗതാഗതം തടസപ്പെട്ടു. പിന്നാലെയെത്തിയ വാഹനങ്ങൾ കുരുക്കിലായതോടെ വാഹനത്തിലുണ്ടായ വരും എന്തിനും തയ്യാറായെത്തി.

മിലിറ്ററി ഉദ്യോഗസ്ഥരും ഡ്രൈവർമാരുമടക്കം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വാഹനം ഒരിഞ്ച് നീക്കാനായില്ല. ഇതോടെയാണ് ഫയർഫോഴ്സിൽ വിളി എത്തുന്നത്. തിരുവനന്തപുരം യൂണിറ്റിൽ നിന്നും പാഞ്ഞെത്തിയ സേനാംഗങ്ങൾ വാഹനത്തിൻ്റെ മുകളിൽ കയറി മരം മുറിച്ചതോടെയാണ് പ്രശ്നം പരിഹരിക്കാനായത്. ഒരു മണിക്കൂറെടുത്താണ് ആ ഭാഗത്തെ മരക്കഷണങ്ങൾ മറ്റ് അപകടങ്ങളൊന്നുമില്ലാതെ മുറിച്ചുമാറ്റിയത്. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം പഴയപടിയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...