ലോസ് ഏയ്ഞ്ചല്‍സ് : ആധുനിക കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവ് അര്‍നോള്‍ഡ് സ്പില്‍ബര്‍ഗ് അന്തരിച്ചു. 103 വയസ്സായിരുന്നു. ലോസ് ഏയ്ഞ്ചല്‍സില്‍ കുടുംബത്തോടൊപ്പം കഴിയുന്നതിനിടെ ചൊവ്വാഴ്ചയാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ മക്കള്‍ അറിയിച്ചു.
ജനറല്‍ ഇലക്ട്രിക്കില്‍ ജോലി ചെയ്യുന്നതിനിടെ 1950കളുടെ അവസാനം ആര്‍നോള്‍ഡ് സ്പില്‍ബര്‍ഗും ചാള്‍സ് പ്രോപ്സ്റ്റെറും ചേര്‍ന്ന് കണ്ടുപിടിച്ച ജി.ഇ-225 മെയിന്‍ ഫ്രെയിം കമ്പ്യൂട്ടറാണ് പേഴ്സനല്‍ കമ്പ്യൂട്ടറുകള്‍ക്ക് ആവശ്യമായ പ്രോഗ്രാമിങ് ലാംഗ്വേജ് ‘ബേസിക്’ വികസിപ്പിക്കാന്‍ ഡാര്‍ട്ട്മൗത്ത് കോളജിലെ ശാസ്ത്രജ്ഞരെ സഹായിച്ചത്. തിരക്കഥാകൃത്ത് ആന്‍, നിര്‍മാതാവ് നാന്‍സി, മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് സ്യൂ എന്നിവരാണ് മറ്റ് മക്കള്‍. പിതാവിന്റെ ജീവിതാനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 1998ല്‍ സേവിങ് പ്രൈവറ്റ് റ്യാന്‍ എന്ന ചിത്രം സ്റ്റീവന്‍ ഒരുക്കിയത്.