മുംബൈ -പൂനെ എക്സ്പ്രസ് വേയിൽ 25 ഓളം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈ -പൂനെ എക്സ്പ്രസ് വേയിൽ 25 ഓളം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 21 പേർക്ക് പരിക്കേൽക്കുകയും ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തു. ഉസ്മാനാബാദ് സ്വദേശിനി അനിത എഖണ്ഡെയാണ് (35) സംഭവസ്ഥലത്ത് തന്നെ മരിച്ചത്. 19 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്. ടോൾ ബൂത്തിന് സമീപമുള്ള ഖോപോളി എക്‌സിറ്റിന് തൊട്ടുപിന്നിലുള്ള എക്സ്പ്രസ് വേയുടെ മുംബയിലേക്കുള്ള അടിപ്പാതയിലാണ് അപകടം നടന്നത്. പരിക്കേറ്റ 21 പേരെ ഖോപോളി മുനിസിപ്പൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാമോത്തെയിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റി.

മുംബൈലേക്ക് പോകുകയായിരുന്ന ഒരു കണ്ടെയിനർ ട്രക്കിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ഇതിനെ തുടർന്ന് മൂന്ന് കിലോമീറ്ററോളം ദൂരത്തുള്ള 25ഓളം വാഹനങ്ങളെ കൂട്ടിയിടിക്കുകയായിരുന്നു. ദേവദൂത്, ഇന്ത്യ റിസർവ് ബറ്റാലിയൻ, ഹൈവേ പോലീസ്, ഹെൽപ്പ് ഫൗണ്ടേഷനിലെ സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾ നടത്തി. 45 മിനിറ്റിനുള്ളിൽ തകർന്ന വാഹനങ്ങൾ മാറ്റി എക്സ്പ്രസ് വേ വൃത്തിയാക്കി. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട സമയം ഡ്രൈവർ മദ്യലഹരിയിലായിരുന്നില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...