പോളച്ചിറ മത്സ്യവിത്തുത്‌പാദന കേന്ദ്രത്തിന്റെ മുപ്പതോളം മൺകുളങ്ങള്‍ കാടുപിടിച്ചു

For full experience, Download our mobile application:
Get it on Google Play

കവിയൂർ : ഐരാറ്റിൽ മീൻകുഞ്ഞുങ്ങളെ വളർത്താനുള്ള കുളങ്ങൾ കാടുപിടിച്ചു. പോളച്ചിറ മത്സ്യവിത്തുത്‌പാദന കേന്ദ്രത്തിന്റെ മുപ്പതോളം മൺകുളങ്ങളാണ് കാട്ടുച്ചടികളും വള്ളിപ്പടർപ്പുകളും വളർന്ന് നിറഞ്ഞത്. ഇതിനോട് ചേർന്നുള്ള പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രത്തിലേക്കും കാട് പടരുന്നുണ്ട്. പോളച്ചിറ, ഐരാർ ഭാഗങ്ങളിലാണ് കുളങ്ങൾ പണിതിട്ടുള്ളത്. ഐരാറ്റിലേത് മണ്ണുകൊണ്ടുള്ള നിർമിതിയാണ്. ഇതിനാൽ പുല്ലും കാട്ടുച്ചെടികളും പെട്ടെന്ന് വളരുന്നു.

ഇടയ്ക്കിടെ കുളങ്ങളുടെ തീരങ്ങൾ തെളിച്ചാൽ കാടുപിടിക്കുന്നത്‌ ഒഴിവാക്കാന്‍ കഴിയും. പോളച്ചിറയുടെ ഉപകേന്ദ്രമായ എടത്വായിലാണ് മുട്ടയിടാനുള്ള മീനുകളെ ഏറിയപങ്കും വളർത്തുന്നത്. ഇവയെ മുട്ടയിടീച്ചശേഷം കുഞ്ഞുങ്ങളെ വളർത്താൻ ഇവിടെയെത്തിക്കും. 45 ദിവസം പ്രായമാകുന്ന മുറയ്ക്കാണ് വിതരണം. കാലവർഷത്തിന് മുന്നോടിയായി സിമന്റുകുളങ്ങൾ അടക്കമുള്ളവ ശുചിയാക്കി സജ്ജീകരിക്കണം. എങ്കിലേ മീനിനെ നിക്ഷേപിക്കാൻ സാധിക്കു.

കവിയൂർ മഹാദേവക്ഷേത്രത്തിന്റെ തെക്കേനടയിൽ റോഡരികിലാണ് വിശ്രമകേന്ദ്രവും കുളവും. വിശ്രമകേന്ദ്രത്തിലെ ചാരുബെഞ്ചുകളിലടക്കം കാട്ടുവള്ളികൾ ചുറ്റിക്കയറും. സ്ഥലത്തെ വൈദ്യുതി ട്രാൻസ്‌ഫോർമറിൽവരെ വള്ളികൾ പടരുന്നുണ്ട്. പോളച്ചിറ ജലാശയത്തിന്റെയും മഹാദേവ ക്ഷേത്രത്തിന്റെയും പ്രധാന്യം മുൻപിൽ കണ്ടാണ് ഇതിന്റെ തീരത്ത് വിശ്രമകേന്ദ്രം നിർമിച്ചത്. ആദ്യമൊക്കെ ഇവിടെ ആളുകൾ എത്തിയിരുന്നു. എന്നാല്‍ ഇപ്പോൾ കാടുകാരണം ആരും എത്താറില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...