മുപ്പതോളം മുതിർന്ന കോൺഗ്രസ് എംഎൽഎമാർ ഡൽഹിയിലെത്തി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കർണാടകയിൽ മന്ത്രിസ്ഥാനം ഉറപ്പാക്കുന്നതിനും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സമ്മർദ്ദം ചെലുത്തുന്നതിനുമായി മുപ്പതോളം മുതിർന്ന കോൺഗ്രസ് എംഎൽഎമാർ ദില്ലിയിലെത്തി. ഹൈക്കമാൻഡിനെ നേരിൽ കണ്ട് ആവശ്യങ്ങൾ ബോധിപ്പിക്കാനാണ് ഇവരുടെ നീക്കം. ഭരണ തലത്തിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് എംഎൽഎമാരുടെ ഈ കൂട്ടായ നീക്കം. അശോക് പത്തൻ, എസ് എൻ നാരായണസ്വാമി, കെ ശദാക്ഷരി, എ ആർ കൃഷ്ണമൂർത്തി, പുട്ടരംഗ ഷെട്ടി, ബേലൂർ ഗോപാൽ കൃഷ്ണ തുടങ്ങിയ എംഎൽഎമാരാണ് ദില്ലിയിൽ എത്തിയത്. സംഘടനാ വിഷയങ്ങളും മന്ത്രിസഭാ പുനഃസംഘടനയും ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ പാർട്ടി ഹൈക്കമാൻഡുമായി പ്രതിനിധി സംഘം ചർച്ച നടത്തുമെന്ന് എംഎൽഎ ടി ബി ജയചന്ദ്ര പറഞ്ഞു.

രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ, രൺദീപ് സുർജേവാല, മറ്റ് എഐസിസി നേതാക്കൾ എന്നിവരുൾപ്പെടെ മുതിർന്ന പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയാണ് എംഎൽഎമാരുടെ ലക്ഷ്യം. മൂന്നും നാലും തവണ മന്ത്രിസ്ഥാനം ലഭിച്ചവർക്ക് വീണ്ടും അവസരം നൽകുന്നതിന് പകരം, ഇതുവരെ പരിഗണിക്കപ്പെടാത്ത മുതിർന്ന നേതാക്കൾക്ക് അവസരം നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കൂട്ടുത്തരവാദിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് എംഎൽഎ അശോക് പത്തൻ പറഞ്ഞു. രണ്ട് വർഷത്തിന് ശേഷം മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ സൂചന നൽകിയിരുന്നെങ്കിലും മൂന്ന് വർഷത്തോളമായിട്ടും തീരുമാനമായിട്ടില്ലെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....