വാറ്റ് ചാരായവില്പന ഏഴു മാസത്തിനു ശേഷം പ്രതി പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : വാറ്റ് ചാരായവില്പന നടത്തിയതിന് മാന്നാര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ബുധനൂര്‍ പെരിങ്ങാട് രാമ മന്ദിരത്തില്‍ രാജന്‍ നായര്‍ (60) ഏഴു മാസത്തിനു ശേഷം പോലീസ് പിടിയിലായി. 2021 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന ഇയാള്‍ ഇന്നലെ വീട്ടില്‍ എത്തിയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തുകയായി​രുന്നു. രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. 2013 ല്‍ മാന്നാര്‍ എസ്.ഐ ആയിരുന്ന ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ അക്രമിച്ചതുള്‍പ്പെടെ നിരവധി അബ്കാരി, ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജന്‍ നായര്‍.

മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്‌.ഒ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌.ഐ ഹരോള്‍ഡ് ജോര്‍ജ്, എസ്.ഐ അനില്‍ കുമാര്‍, എസ്‌.ഐ ബഷിറുദീന്‍, ഗ്രേഡ് എസ്‌.ഐ ജയചന്ദ്രന്‍, അഡിഷണല്‍ എസ്‌.ഐമാരായ മധുസൂദനന്‍, ബിന്ദു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവ്, പ്രമോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹാഷിം, അനീഷ്‌, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...

​’മേനോനും പൂക്കിയും കഴിഞ്ഞ് ഇപ്പോൾ ബക്കാർഡി’; മുഖ്യമന്ത്രിക്കെതിരെ പരിഹാസ ശരങ്ങളുമായി വി. വസീഫ്

0
തിരുവനന്തപുരം:. വി ഡി സതീശനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി...

​’അൻസിബ ലക്ഷത്തിൽ ഒരാൾ, ആ അപൂർവ്വ കഴിവ് സമൂഹത്തിന് ആവശ്യമാണ്’; പ്രശംസയുമായി മാലാ പാർവതി

0
കൊച്ചി: താരസംഘടന അമ്മയിലേക്ക് ഇനി മത്സരിക്കില്ലെന്ന അന്‍സിബയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മാല...