കൊച്ചി: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം ആദ്യ അറസ്റ്റ്. കാലടി മറ്റൂര്‍ സ്വദേശി സോജന്‍ ആണ് അറസ്റ്റിലായത്. എറണാകുളം റൂറല്‍ പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ എപ്പിഡമിക്സ് ഡിസീസ് ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പോലീസിന്റെ ഡ്രോണ്‍ പരിശോധനയില്‍ സോജന്‍ പുറത്തിറങ്ങിയതായി ബോധ്യപ്പെട്ടിരുന്നു. ഇയാളോട് വീട്ടിലേക്ക് പോകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സോജന്‍ പോകാന്‍ തയ്യാറായിരുന്നില്ല. ഉദ്യോഗസ്ഥരോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജാമ്യമില്ല വകുപ്പ് ചുമത്തി സോജനെ അറസ്റ്റു ചെയ്തത്.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം ആദ്യ അറസ്റ്റ്
RECENT NEWS
Advertisment