തിരുവനന്തപുരം : കഴിഞ്ഞ ഒരൊറ്റ ദിവസം കൊണ്ട് രണ്ട് അറസ്റ്റുകളാണ് കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിച്ചത്. ഒന്ന് പുരാവസ്തു തട്ടിപ്പ് കേസിലെ മോൻസൺ മാവുങ്കലുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും മറ്റൊന്ന് കേരളത്തിലെ പ്രമുഖ യൂട്യൂബർ ആയ തൊപ്പിയുടെയും അറസ്റ്റ്. രണ്ട് കേസുകളും രണ്ട് സ്വഭാവമുള്ളവയാണ്. യൂട്യൂബർ തൊപ്പിയുടെ അറസ്റ്റ് എന്ത് കൊണ്ടും അനിവാര്യം ആണെന്ന് പറയുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. ഉദ്ഘാടനത്തിന് കൂടുതൽ ആളുകൾ സംഘടിക്കുവാൻ കാരണമായി, റോഡിൽ ഗതാഗത തടസം സൃഷ്ടിച്ചു, അസഭ്യ വർഷം തുടങ്ങിയ കേസുകളാണ് തൊപ്പിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് വരെ മോശമായ വാക്കുകൾ ഉപയോഗിച്ച് വീഡിയോ നിർമിക്കുക, അർദ്ധനഗ്നത തുറന്നു കാട്ടുക തുടങ്ങിയ പ്രവണതകൾ ഇയാളുടെ ഭാഗത്തും നിന്നും ഉണ്ടാകുന്നു. ഇതിന് എതിരെ പോലീസ് രാത്രി ഇയാളുടെ ഫ്ലാറ്റിന്റെ വാതിൽ ചവിട്ടി പൊളിച്ചു കയറിയാണ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. എന്നാൽ കെ സുധാകരന് എതിരെ മുൻകൂട്ടി ഉറപ്പിച്ച ഒരു അറസ്റ്റ് ആയിരുന്നു കഴിഞ്ഞ ദിവസം നടപ്പിലാക്കിയത്.
വ്യാജ സർട്ടിഫിക്കറ്റ് പോലുള്ള കേസുകളിൽ നനഞ്ഞു കുളിച്ചു നിൽക്കുന്ന സർക്കാരിന് മുഖം രക്ഷിക്കാൻ എന്തെങ്കിലും ചെയ്യുക എന്നത് അനിവാര്യമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെയുള്ള കേസും കെ സുധാകരന് എതിരെയുള്ള അറസ്റ്റും ഇതിന്റെ സൂചനയാണ്. മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പോകുന്ന അവസാന നിമിഷത്തിലാണ് വി ഡി സതീശന് എതിരെയുള്ള പുനർജനി പദ്ധതിയിൽ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചത്. ശേഷം അമേരിക്കയിലേക്ക് മുഖ്യമന്ത്രി പറന്നു. പിന്നെ കണ്ടത് കേരള പോലീസിന്റെ താണ്ഡവം.
സുധാകരന്റെ അറസ്റ്റ് മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട ആളുമായി ബന്ധം പുലർത്തി എന്നതാണ് അദ്ദേഹത്തിന് എതിരെയുള്ള ആരോപണം. പോക്സോ പോലുള്ള കേസിൽ സുധാകരൻ അവിടെ ഉണ്ടായിരുന്നു എന്ന് പറയുന്നതല്ലാതെ വ്യക്തമായ തെളിവുകൾ പുറത്ത് വിടുവാണോ അല്ലെങ്കിൽ വസ്തുതതാ പരമായി സ്ഥാപിച്ച് എടുക്കുവാനോ പോലീസിന് കഴിഞ്ഞിട്ടില്ല. നിലവിലെ ഡിജിപി അനിൽ കാന്ത് മുൻ പോലീസ് മേധാവി ലോകനാഥ ബഹ്റ അടക്കം ഉന്നത ശ്രേണിയിലുള്ള എല്ലാവരും തന്നെ മോൺസൺ മാവുങ്കലുമായി ബന്ധം പുലർത്തിയിരുന്നു എന്നുള്ള കാര്യം വ്യക്തമാണ്. എന്നാൽ സുധാകരനെ മാത്രം പ്രതി ചേർത്തപ്പോൾ ആയിരുന്നു അദ്ദേഹത്തിന് കോടതിയെ സമീപിക്കേണ്ടി വന്നത്.
തനിക്ക് എതിരെ സർക്കാർ നടത്തുന്ന നാടകം വ്യക്തമായി അറിയാവുന്നതിനാലാണ് അദ്ദേഹം മുൻകൂർ ജാമ്യമെടുത്തതും കോടതി ഇടക്കാല ജാമ്യം അനുവദിച്ചതും. ഹൈകോടതി ഇടക്കാല ജാമ്യം അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട് എന്ന് അറിയാമായിരുന്നിട്ടും ചോദ്യം ചെയ്യലും അറസ്റ്റും പൊതുജനങ്ങൾക്കു മുമ്പിൽ കോൺഗ്രസിന്റെ പ്രതിഛായ മാറ്റുവാനുള്ള തന്ത്രമായിരുന്നു എന്നത് വ്യക്തമാണ്. ചുരുക്കി പറഞ്ഞാൽ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ അഴിമതിയിൽ മുങ്ങി ഇരിക്കുകയാണ് എന്ന പ്രതീതി വരുത്തി തീർക്കുക എന്നതായിരുന്നു ലക്ഷ്യം.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്‌റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവിനോട് പോലീസ് കാണിച്ച ഒരു ദാക്ഷിണ്യവും കെ സുധാകരനോട് കാണിച്ചിരുന്നില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന പരിഗണന പോലും അദ്ദേഹം നല്‍കിയില്ല. സിപിഎമ്മിന്‍റെ ബാനറില്‍ കേരള പോലീസ് തകര്‍ത്ത് അഭിനയിച്ച നാടകം മാത്രമായെ കെ സുധാകരന്‍റെ അറസ്‌റ്റിനെ കാണാന്‍ സാധിക്കുകയള്ളു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































