അങ്കമാലിയില്‍ രണ്ട് കിലോ എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അങ്കമാലി കറുകുറ്റിയില്‍ മാരക മയക്ക് മരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാളെകൂടി പോലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് മൈനാര്‍കരത്ത് വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (31) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കാക്കനാടുളള ഫ്‌ളാറ്റിലായിരുന്നു താമസം. നേരത്തെ പിടികൂടിയ ആബിദ്, ശിവപ്രസാദ് എന്നിവരുടെ കൂട്ടാളിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. രണ്ട് കിലോ  എംഡിഎംഎയാണ് ഇവരില്‍നിന്ന് പിടികൂടിയത്.

ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ആലുവയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികള്‍ വിലവരുന്ന മയക്കുമരുന്ന് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പിക്ക് വാനില്‍ കൊണ്ടുവരുന്ന വഴി കഴിഞ്ഞ ശനിയാഴ്ചയാണ് പോലിസ് പിടികൂടിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നും എസ് പി കാര്‍ത്തിക്ക് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യമായതിനെക്കാൾ...

‘മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകും, മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’ ; പരാതി...

0
കോഴിക്കോട്: മൂന്ന് കോടി രൂപ നൽകുകയാണെങ്കിൽ മന്ത്രിയാക്കാം എന്ന വാഗ്‌ദാനവുമായി...

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...

അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

0
അഹമ്മദാബാദ് : ഗുജറാത്തിലെ പ്രശസ്തമായ അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ...