കൊല്ലം : പതിനാറുകാരിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പണവും സ്വര്‍ണവും തട്ടിയെടുത്തയാള്‍ പിടിയില്‍. കല്ലുവാതുക്കല്‍ നടയ്ക്കല്‍ കുഴിവേലികിഴക്കുംകര കവിതവിലാസത്തില്‍ മനു (18) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇവ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 30,000 രൂപ കൈക്കലാക്കുകയും ചെയ്തു.
ഇയാള്‍ വീണ്ടും കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പരാതി നല്‍കിയതറിഞ്ഞ് നാട്ടില്‍ നിന്ന് മുങ്ങിയ ഇയാളെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ എ. അല്‍ജബര്‍, എസ്.ഐ മാരായ അനൂപ് സി.നായര്‍, ആശാ വി. രേഖ, എ.എസ്.ഐ നന്ദകുമാര്‍, സി.പി.ഒമാരായ അജു, അനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.