പതിനാറുകാരിയെ പീഡിപ്പിച്ച്‌ പണവും സ്വര്‍ണവും തട്ടിയെടുത്ത യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പതിനാറുകാരിയെ പീഡിപ്പിച്ച്‌ നഗ്​നദൃശ്യങ്ങള്‍ പകര്‍ത്തി പണവും സ്വര്‍ണവും തട്ടിയെടുത്തയാള്‍ പിടിയില്‍. കല്ലുവാതുക്കല്‍ നടയ്ക്കല്‍ കുഴിവേലികിഴക്കുംകര കവിതവിലാസത്തില്‍ മനു (18) ആണ് പാരിപ്പള്ളി പോലീസി​ന്റെ പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നഗ്​നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇവ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 30,000 രൂപ കൈക്കലാക്കുകയും ചെയ്തു.

ഇയാള്‍ വീണ്ടും കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പരാതി നല്‍കിയതറിഞ്ഞ് നാട്ടില്‍ നിന്ന് മുങ്ങിയ ഇയാളെ എറണാകുളം റെയില്‍വേ സ്​റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ എ. അല്‍ജബര്‍, എസ്.ഐ മാരായ അനൂപ് സി.നായര്‍, ആശാ വി. രേഖ, എ.എസ്.ഐ നന്ദകുമാര്‍, സി.പി.ഒമാരായ അജു, അനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ്​​ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...