കോട്ടയം: ഭര്‍ത്താവ് വിദേശത്തായ യുവതിയെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഢിപ്പിച്ച അയല്‍വാസിയായ ഇരുപത്തേഴുകാരന്‍ അറസ്റ്റില്‍. വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാല സ്വദേശി ആഷിശ് ജോസ് എന്ന ഇരുപത്തിയേഴുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രവാസിയുടെ ഭാര്യയായ നാല്‍പ്പതുകാരി തന്റെ ഫേസ്ബുക്കിലിട്ട ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രതി നഗ്നചിത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത് കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഢിപ്പിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഇരുപതാം തീയതി പാലാ ടൗണിലെ സപ്ലൈകോ ഓഫീസിന് സമീപത്തുവെച്ച് പ്രതി യുവതിയെ കാണുകയും നഗ്ന ചിത്രങ്ങള്‍ കൈവശമുണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി നിര്‍ബന്ധപൂര്‍വം കാറില്‍ കയറ്റികൊണ്ടു പോയി പീഡിപ്പിക്കുകയുമായായിരുന്നു എന്നാണ് പരാതി. കാറില്‍വെച്ചു തന്നെയായിരുന്നു പീഡനം. പിന്നാലെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.