നെഗറ്റിവ് സർട്ടിഫിക്കറ്റ് തിരുത്തി പോസിറ്റിവ് ആക്കി പരീക്ഷയെഴുതി : യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് തിരുത്തി പോസിറ്റിവ് എന്നാക്കി കബളിപ്പിച്ച് നഴ്സിങ് പരീക്ഷയെഴുതിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. കിഴുവിലം തിട്ടയമുക്ക് പിണർവിളാകം വീട്ടിൽ പ്രജിനെയാണ് (25) കേൻറാൺമെൻറ് പോലീസ് അറസ്റ്റ് ചെയ്തത്.

ജനറൽ ആശുപത്രി റോഡിലുള്ള ഗവ.സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർഥിയായ പ്രതി തനിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ലഭിച്ച കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് തിരുത്തി പോസിറ്റിവ് എന്നാക്കി വ്യാജരേഖ ചമച്ച് സർക്കാറിൽനിന്ന് ലഭിച്ച പി.പി.ഇ കിറ്റും ധരിച്ച് കഴിഞ്ഞമാസം നടന്ന ഒന്നാം വർഷ റെഗുലർ പരീക്ഷ എഴുതുകയായിരുന്നു.

കൃത്രിമം കണ്ടെത്തിയതിനെതുടർന്ന് സ്ഥാപനത്തിെൻറ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൻറോൺമെൻറ് എസ്എച്ച്ഒ ഷാഫിബി.എം, എസ്.ഐമാരായ സഞ്ചു ജോസഫ്, ദിൽജിത്ത്, സി.പി.ഒമാരായ വിനോദ്, പ്രവീൺ, ഷൈജു, നസീറ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...