കരച്ചിൽ കേട്ട് അയൽക്കാർ ഓടിയെത്തി ; കത്തികാട്ടി സ്വർണമാല അപഹരിക്കാൻ ശ്രമിച്ച യുവാവിനെ പോലീസിൽ ഏൽപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : പട്ടാപ്പകൽ കത്തികാട്ടി സ്വർണമാല അപഹരിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. പിലാക്കാവ് കല്ലിങ്കൽ നിഖിൽ (27) ആണ് അറസ്റ്റിലായത്. പിലാക്കാവ് സ്വദേശി ഇബ്രാഹിമിന്റെ വീടിന്റെ അടുക്കള വാതിൽ വഴി അകത്തു കയറിയ നിഖിൽ 5 വയസ്സായ കുട്ടിയെയും മാതാവിനെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം നടത്താൻ ശ്രമിച്ചു.

അമ്മയുടെയും കുഞ്ഞിന്റെയും കരച്ചിൽ കേട്ട് അയൽക്കാർ ഓടിയെത്തി. ഇതോടെ നിഖിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന നാട്ടുകാർ നിഖിലിനെ കയ്യോടെ പിടികൂടി. മാനന്തവാടി എസ്ഐ ബിജു ആന്റണിയുടെ നേതൃത്വത്തിൽ പോലീസെത്തി നിഖിലിനെ അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...