കന്യാസ്ത്രീകളുടെ അറസ്റ്റ് ; കോൺഗ്രസ് പ്രതിഷേധ സമരം നാളെ (ജൂലൈ 31 വ്യാഴം)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചത്തീസ്ഗഡിൽ മത പരിവർത്തനക്കുറ്റം ചുമത്തി മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അറസ്‌റ്റ്‌ ചെയ്ത ജയിലിൽ പാർപ്പിച്ച് പീഡിപ്പിക്കുന്ന ബി.ജെ.പി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (2025 ജൂലൈ 31 വ്യാഴാഴ്ച്ച) പത്തനംതിട്ടയിൽ പ്രകടനവും യോഗവും സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. വൈകിട്ട് 4.30-ന് അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രകടനം ഗാന്ധി സ്ക്വയറിൻ സമാപിക്കും.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രതിഷേധ സമ്മേളനത്തിൽ വിവിധ മത, സാമുദായിക പ്രതിനിധികളും സാംസ്കാരിക സംഘടനാ പ്രവർത്തകരും പ്രസംഗിക്കും. ബി.ജെ പി സർക്കാരിന്റെ ന്യൂനപക്ഷ വേട്ടക്കും ജനാധിപത്യ ധ്വംസനത്തിനും എതിരെ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് നടത്തുന്ന പ്രതിഷേധ പരിപാടിയിൽ ജില്ലയിലെ വിവിധ തലങ്ങളിലുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മറ്റ് ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിലെ സ്കൂളുകളിൽ കർശന നിയന്ത്രണങ്ങൾ

0
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ സുരക്ഷിതവും അച്ചടക്കമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം...

ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു

0
മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ...

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...