ഹിന്ദുത്വത്തെ വിമര്‍ശിച്ച നടൻ ചേതന്‍ അഹിംസയെ അറസ്റ്റുചെയ്തത് തെറ്റ് : കര്‍ണാടക പോലീസിനെതിരെ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഹിന്ദുത്വത്തെ വിമര്‍ശിച്ച കന്നട നടന്‍ ചേതന്‍ അഹിംസയെ അറസ്റ്റുചെയ്ത കര്‍ണാടക പോലീസിനെതിരെ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.നടപടി പ്രതിഷേധാര്‍ഹമാണ് . ഹിന്ദുത്വയും ഹിന്ദുമതവുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. ‘ഹിന്ദുത്വ’ എന്നത് അക്രമോത്സുകതയിലൂന്നിയ സംഘപരിവാറിന്റെ രാഷ്‌ട്രീയ പ്രത്യയശാസ്ത്ര പദ്ധതിയാണ്. മതത്തെ രാഷ്‌ട്രീയാധികാരത്തിനുള്ള ഉപകാരണമാക്കുന്ന ഹിന്ദുത്വയ്‌ക്ക് ഹിന്ദുമതവുമായോ ഹിന്ദുമത വിശ്വാസവുമായോ ഒരു ബന്ധവുമില്ലെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .ഹിന്ദുമത വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന കേസ് നുണയാണെന്നും റിയാസ് ആരോപിക്കുന്നു .

ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന ട്വീറ്റിന്റെ പേരിലാണ് ശേഷാദ്രിപുരം പോലീസ് ചേതനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 20-ന് നടത്തിയ ട്വീറ്റിനെതിരേ ശിവകുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഹിന്ദുക്കളുടെ വികാരങ്ങളെ വൃണപ്പെടുത്തിയെന്നും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള പ്രകോപനം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ, 505(2) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം : കൊച്ചിയില്‍ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം ; ആലുവയിലേക്കുള്ള വാഹനങ്ങൾ...

0
കൊച്ചി : ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : ചേന്തി അനിലിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ ചേന്തി അനിലിനെ പോലീസ് കസ്റ്റഡിയിൽ...

ആധാറിലെ ജനനത്തീയതി തിരുത്തൽ അനിശ്ചിതത്വത്തിൽ ; അപേക്ഷ സ്വീകരിക്കാതെ സേവനകേന്ദ്രങ്ങൾ

0
ആലപ്പുഴ : ആധാർ കാർഡിലെ ജനനത്തീയതി തിരുത്തലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ അവ്യക്തതകളേറെയുള്ളതിനാൽ...

വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; സ്വർണ്ണവും പണവും കാണാനില്ല, കൊല കവർച്ചയ്ക്കിടെയെന്ന് സംശയം

0
നാഗർകോവിൽ : ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത്‌ കൊലപ്പെടുത്തി 20 പവൻ...