ഫ്ളാറ്റിന് താഴെ വീണ് കിടന്ന നിലയിൽ കണ്ടെത്തിയ മത്സ്യത്തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: താമസിക്കുന്ന ഫ്ളാറ്റിന് താഴെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയ മത്സ്യത്തൊഴിലാളി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിഴിഞ്ഞം മതിപ്പുറത്ത് പരേതനായ മുഹമ്മദ് അബ്ദുൽ ഖാദറിന്റെയും ആരിഫ ബീവിയുടെയും മകൻ നവാസ് ഖാൻ (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.30 ഓടെയാണ് നവാസിനെ ഫ്ലാറ്റിന് താഴെ വീണ നലയില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ 2.30 ഓടെയാണ് നവാസ് കടലില്‍ നിന്നും മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയത്. ഫ്ലാറ്റിലേക്ക് പോയ നവാസിനെ രാവിലെ നാട്ടുകാരാണ് ആദ്യം താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടൻ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് ആദ്യം വിഴിഞ്ഞം ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസാര ശേഷിയില്ലാത്ത നവാസ് ഖാനും ഭാര്യയും രണ്ട് പെൺമക്കളും ഉണ്ട്. മതിപ്പുറത്തെ ഫ്ളാറ്റിൽ മൂന്നാം നിലയിലാണ് താമസം.

ഈ ഫ്ളാറ്റിന് താഴെ വീണ് കിടക്കുന്ന നിലയിലായിരുന്നു നവാസിനെ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം ഖബറടക്കി. വിഴിഞ്ഞം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ- റെഹാനത്ത് ബീവി, മക്കൾ – സനൂജ, ഹാജറ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വീട്ടിൽ മൗനി, വിദേശത്ത് ജ്ഞാനി’ ; ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് നടത്തിയ ‘വൈവിധ്യ’പരാമർശത്തെ പരിഹസിച്ച്...

0
ന്യൂഡൽഹി : ന്യൂയോർക്കിലെ പരിപാടിയിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് നടത്തിയ...

ബിസ്ക്കറ്റ് നൽകാമെന്ന് വാഗ്ദാനം ; 5 വയസ്സുകാരിയെ 12കാരൻ പീഡിപ്പിച്ചു

0
പട്ന: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പന്ത്രണ്ടുകാരൻ പിടിയിൽ. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന...

വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു

0
ദോഹ: വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു. നാലു ലക്ഷത്തിലേറെ വിദ്യാർഥികളാണ്...

നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണം ; വിശദീകരണവുമായി സിപിഎം

0
കണ്ണൂർ: ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണത്തിൽ...