വടകര ലഹരിക്കേസിൽ അധ്യാപികമാരുടെ അറസ്റ്റ് : സാമ്പത്തിക ഇടപാടിന് സ്ത്രീകളെ മറയാക്കി ; കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ അധ്യാപികമാരുടെ അറസ്റ്റില്‍ കൂടുതല്‍ കണ്ടെത്തലുകള്‍. ലഹരി സംഘം സാമ്പത്തിക ഇടപാടിന് സ്ത്രീകളെ മറയാക്കിയെന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാടിനായി ഉപയോഗിച്ചത് നേരത്തെ അറസ്റ്റിലായ അധ്യാപികമാരുടെ അക്കൗണ്ടുകളാണെന്നും എംഡിഎംഎ വലിയ അളവില്‍ വാങ്ങിയതും വിറ്റതും ഇവരുടെ അക്കൗണ്ടുകളിലൂടെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മറ്റൊരു അധ്യാപികയും സംശയത്തിന്റെ നിഴലിലാണ്. കൂടുതല്‍ പേരുടെ ബാങ്ക് വിവരങ്ങള്‍ പൊലീസ് പരിശോധിക്കും. ഇന്നലെയാണ് അധ്യാപികയായ കാവ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കായിക അധ്യാപികയായ കീര്‍ത്തനയേയും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇതുവരെ രണ്ട് അധ്യാപികമാരാണ് അറസ്റ്റിലായത്.

എംഡിഎംഎ ഇടപാടുകളുടെ പണം അക്കൗണ്ടിലൂടെ വാങ്ങിയതിനാണ് പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യല്‍ എജുക്കേറ്റര്‍ കൂരാച്ചുണ്ട് ചെറുക്കാടിലെ കൊല്ലനാരി കെ. കാവ്യ (29) യെ വടകര പോലീസ് പിടിക്കൂടിയത്. ജൂലായ് 11-ന് ഇതേകുറ്റത്തിന് കാവ്യയുടെ സുഹൃത്തും പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികയുമായ മരുതോങ്കര സ്വദേശിനി കീര്‍ത്തനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...

ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത്...

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...