ചരിത്രനേട്ടവുമായി അനാഹത് ; ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം

For full experience, Download our mobile application:
Get it on Google Play

കാനഡ : ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ചരിത്രമെഴുതി ഇന്ത്യയുടെ അനാഹത് സിങ്. കാനഡയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു അനാഹതിന്റെ വിജയം. ഇതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രവും അനാഹതിന്റെ പേരിനൊപ്പം ചേർന്നു. ഈജിപ്തിന്റെ രണ്ടാം സീഡ് റുഖയ്യ സലേം ആയിരുന്നു ഫൈനലിൽ 18-കാരിയുടെ എതിരാളി. ആദ്യ ഗെയിംതന്നെ 11-3ന് ആധികാരികമായി പിടിച്ചെടുത്ത അനാഹതിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. രണ്ടാം ഗെയിം 11-7നും മൂന്നാം ഗെയിം 11-9നും സ്വന്തമാക്കി. ക്വാർട്ടർ ഫൈനലിൽ ഈജിപ്തിന്റെ ഹബീബ റിസ്‌കിനെയാണ് അനാഹത് തോൽപ്പിച്ചത്.

സെമി ഫൈനലിൽ 3-1ന് ഈജിപ്തിന്റെ തന്നെ ബർബ് സമേഹിനേയും മറികടന്നു. 2010-ന് ശേഷം വനിതാ ലോക ജൂനിയർ കിരീടം നേടുന്ന ഈജിപ്തുകാരിയല്ലാത്ത ആദ്യ താരമെന്ന റെക്കോർഡും അനാഹതിന്റെ പേരിലായി. ഇതോടെ ഈജിപ്തിന്റെ 15 വർഷത്തെ കുതിപ്പിനും ഇന്ത്യൻ താരം വിരാമമിട്ടു. 2010-ൽ അമേരിക്കയുടെ അമാൻഡ ഷോബിയായിരുന്നു കിരീടം നേടിയത്. ഇതിന് മുമ്പ് ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജോഷ്‌ന ചിന്നപ്പയുടെ പേരിലായിരുന്നു ഇന്ത്യയുടെ മികച്ച പ്രകടനം. 2005-ൽ ജോഷ്‌ന ഫൈനലിലെത്തിയിരുന്നു. നേരത്തെ അനാഹത് സെമി ഫൈനൽ വിജയിച്ചപ്പോൾത്തന്നെ പുതിയ ചരിത്രം കുറിച്ചിരുന്നു. ഇന്ത്യയുടെ 21 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചാണ് ഡൽഹിക്കാരി ഫൈനലിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...