ചൈനയുടെ AS2-W റോബോട്ടിനെ ചുറ്റി ചർച്ചകൾ

For full experience, Download our mobile application:
Get it on Google Play

ബീജിങ്: റോബോട്ടിക്സിൽ പുതിയ ചരിത്രം കുറിച്ച് ചൈന. ദുഷ്കരമായ പാറക്കെട്ടുകളും ചെളിപ്പാതകളും കുത്തനെയുള്ള ചരിവുകളും അനായാസം മറികടക്കാൻ കഴിയുന്ന അത്യാധുനിക നാല് കാലുകളുള്ള AS2-W റോബോട്ടിനെ അവതരിപ്പിച്ച് ചൈനീസ് കമ്പനി യൂണിട്രീ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്. എഐ സാങ്കേതികവിദ്യയും ഹൈബ്രിഡ് ചലന സംവിധാനവും ഒരുമിക്കുന്ന ഈ റോബോട്ട് ഭാവിയിലെ ലോജിസ്റ്റിക്സ്, രക്ഷാപ്രവർത്തനം, വ്യാവസായിക പരിശോധന തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

എക്‌സിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് AS2-Wയുടെ പ്രകടനം യൂണിട്രീ പുറത്തുവിട്ടത്. കുത്തനെയുള്ള പാറക്കെട്ടുകൾ കയറുന്നതും, ചെറുതോടുകൾ മുറിച്ചുകടക്കുന്നതും, അതിവേഗത്തിൽ ദിശമാറ്റുന്നതും, ഫ്ലിപ്പ് ചെയ്യുന്നതുമടക്കമുള്ള ദൃശ്യങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. പുറത്ത് ബാക്ക്പാക്ക് വഹിച്ചുകൊണ്ടാണ് റോബോട്ട് ഈ പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നത്. റീഇൻഫോഴ്സ്മെന്റ് ലേണിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവിധ സാഹചര്യങ്ങളോട് തത്സമയം പൊരുത്തപ്പെടാൻ കഴിയുന്നതാണ് ഇതിന്റെ പ്രധാന സവിശേഷതയെന്ന് കമ്പനി പറയുന്നു.

മുമ്പ് യൂണിട്രീ പുറത്തിറക്കിയ റോബോട്ടിക് നായകളിൽ നിന്ന് വ്യത്യസ്തമായി, കാലുകൾക്കും ചക്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഹൈബ്രിഡ് ഡിസൈനാണ് AS2-W സ്വീകരിച്ചിരിക്കുന്നത്. സമതലങ്ങളിൽ ചക്രങ്ങളുടെ സഹായത്തോടെ അതിവേഗത്തിൽ സഞ്ചരിക്കാനും, കല്ലും പാറയും ചരിവുകളും നിറഞ്ഞ പ്രദേശങ്ങളിൽ കാലുകളുടെ സഹായത്തോടെ മുന്നേറാനും ഇതിന് കഴിയും.

16 കിലോഗ്രാം വരെ തുടർച്ചയായി ഭാരം വഹിക്കാൻ കഴിയുന്ന AS2-Wയുടെ ആകെ ഭാരം ബാറ്ററിയുൾപ്പെടെ ഏകദേശം 18 കിലോഗ്രാമാണ്. ഒറ്റ ചാർജിൽ 30 കിലോമീറ്ററിലധികം സഞ്ചരിക്കാനും സെക്കൻഡിൽ അഞ്ച് മീറ്ററിലധികം വേഗത കൈവരിക്കാനും കഴിയുമെന്ന് യൂണിട്രീ അവകാശപ്പെടുന്നു. 25 സെന്റീമീറ്റർ ഉയരമുള്ള പടികൾ കയറാനും, 40 ഡിഗ്രി ചരിവുകൾ മറികടക്കാനും, അര മീറ്റർ ഉയരമുള്ള തടസ്സങ്ങൾ കടന്നുപോകാനും ഇതിന് സാധിക്കും. 12 ഹൈ-പവർ ഡെൻസിറ്റി മോട്ടോറുകൾ, എട്ട് കോർ പ്രോസസർ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2 എന്നിവയാണ് പ്രധാന സാങ്കേതിക സവിശേഷതകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...