കന്യാസ്ത്രീകളുടെ അറസ്റ്റ് ; ചർച്ചക്ക് തയാറാകാതെ കേന്ദ്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ചുമത്തി ഛത്തീസ്​ഗഢിലെ ദുർ​​ഗിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ കാര്യത്തിൽ ചർച്ചക്ക് തയാറാകാതെ കേന്ദ്ര സർക്കാർ. ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ നൽകിയ നോട്ടീസുകൾ ഇന്നും തള്ളി. ബഹളത്തെ തുടർന്ന് രാജ്യസഭ 12 മണി വരെ നിർത്തിവച്ചിരിക്കുകയാണ്. കന്യാസ്ത്രീകളെ അന്യായമായാണ് തടങ്കലിൽ വെച്ചിരിക്കുന്നതെന്നും ഇവരെ അറസ്റ്റ് ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് എംപിമാർ തുടർച്ചയായ മൂന്നാം ദിവസവും രാജ്യസഭയിൽ നോട്ടീസ് നൽകുന്നത്. നോട്ടീസുകൾ പരി​ഗണിക്കുന്ന വേളയിൽ തന്നെ അത് ചർച്ചക്ക് യോ​ഗ്യമല്ലെന്ന് പറഞ്ഞ് ചെയർമാൻ തള്ളുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇത് തന്നെയായിരുന്നു സാഹചര്യം.

ഇന്ന് ഓപറേഷൻ സിന്ദൂറിലാണ് ചർച്ച നടത്തുന്നതെന്നും മറ്റ് ചർച്ചകളിലേക്ക് ഒന്നും പോകുന്നില്ലെന്നുമാണ് രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് അറിയിച്ചത്. തുടർന്ന് പ്രതിപക്ഷം വലിയ രീതിയിൽ പ്രതിഷേധം അറിയിച്ചു. ഈ വിഷയങ്ങളിലൊക്കെ എപ്പോൾ ചർച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ചോദിച്ചു. മറ്റ് ചർച്ചകൾ ഇന്ന് നടത്തില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പ്രതിപക്ഷം വലിയ രീതിയിൽ ബഹളം വെക്കുകയായിരുന്നു. തുടർന്ന് രാജ്യസഭ 12 മണി വരെ നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പ്രീയങ്ക ​ഗാന്ധി എംപിയുടെ നേതൃത്വത്തിൽ രാജ്യസഭ കവാടത്തിൽ വലിയ പ്രതിഷേധം നടത്തിയിരുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റ് അന്യായമാണെന്നും ഇവരെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദോഹ- ബെംഗളൂരു ഇൻഡിഗോ വിമാനം മസ്‌കത്തിൽ അടിയന്തര ലാന്റിങ് നടത്തി

0
മസ്‌കത്ത് : ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ ക്രൂ...

ലോക്സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു ; അനുഭവ...

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ ബി.ജെ.പി.ക്ക് ചെറുപ്പക്കാരുടെ...

വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു ; വാരിയെല്ല് ചവിട്ടിയൊടിച്ചു ; പ്രതി പിടിയിൽ

0
പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല്...

സി.പി.എം. വിശാല സംസ്ഥാനസമിതി : വിവാദ വ്യാഖ്യാനങ്ങളൊഴിവാക്കി റിപ്പോർട്ടിന് രൂപം നൽകി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുപരാജയത്തിന് കാരണമായ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ...