എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാവസായിക അളവിൽ എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 157 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത്. ആനയറ സ്വദേശി നന്ദു, ചെറിയകൊണ്ണി സ്വദേശി നന്ദഹരി എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പ്രിവന്റീവ് ഓഫീസർമാരായ മോൻസി, രഞ്ചിത്ത്, വിശാഖ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ, ശരത്, ബിനോജ്,ശരൺ, ശ്രീരാഗ്, അക്ഷയ്, അനന്ദു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ റജീന, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം

0
പാണക്കാട്: കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം....