കോട്ടയം: ലോക്ക്ഡൗണിനിടെ ബൈക്കിൽ ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. വാകത്താനത്ത് കണ്ണന്‍ചിറയില്‍ പോലിസ് നടത്തിയ പരിശോധനയ്ക്കിടയിൽ തുരുത്തി വടക്കേക്കുറ്റ് മിഥുന്‍ തോമസ് (30), ചങ്ങനാശേരി കുരിശുംമൂട് കാഞ്ഞിരത്തുങ്കല്‍ സാജു ജോജോ (25) എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഇവരിൽ നിന്നും ഹാഷിഷ് കണ്ടെടുത്തത്. ലോക്ഡൗണിന്റെ ഭാഗമായി ബൈക്ക് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതോടെ ഇവർ കുടുങ്ങി. സംശയം തോന്നി ബൈക്ക് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ദേഹപരിശോധന നടത്തവേ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ഹാഷിഷ് കണ്ടെത്തുകയായിരുന്നു.
ബൈക്കിൽ ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
RECENT NEWS
Advertisment