ചെന്നൈ : കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌ത പതിനാറുകാരനെയും പിതാവിനെയും പോലീസ് അറസ്റ്റുചെയ്തു. മകന് ഫോണ്‍ നല്‍കിയതില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുകയും അത് സാമൂഹികമാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നതായി പോലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണ വിഭാഗമാണ് കണ്ടെത്തിയത്. ഫോണ്‍ നമ്പരും ഐ.പി. വിലാസവും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഫോണ്‍ ഉടമയുടെ വിലാസവും കണ്ടെത്തി.
തുടര്‍ന്ന് വിലാസമന്വേഷിച്ചെത്തിയ പാപനാശം പോലീസ് ഫോണ്‍ നമ്പരിന്റെ ഉടമയായ പിതാവിനെ പിടികൂടി. എന്നാല്‍ ചോദ്യം ചെയ്യലില്‍ അയാളല്ല, പിതാവിന്റെ ഫോണ്‍ ഉപയോഗിച്ച് മകനാണ് ദൃശ്യങ്ങള്‍ കണ്ടതും പ്രചരിപ്പിച്ചതുമെന്ന് വ്യക്തമായി. അതോടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.