നേമം : യുവാവിനെ ആയുധമുപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവവത്തിൽ പ്രതി പോലീസ് പിടിയിലായി. നേമം പഴയ കാരയ്ക്കാമണ്ഡപം കൂടത്തറ വിളാകം ചാനൽക്കര വീട്ടിൽ ജിണ്ടാൻ ഷജീർ എന്ന ഷജീർ (30) ആണ് അറസ്റ്റിലായത്.
അർഷാദ് എന്ന യുവാവാണ് അക്രമത്തിനിരയായത്. വ്യക്തി വിരോധമാണ് കാരണമെന്ന് അറിയുന്നു.
ഇറയൻകോട് ഭാഗത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി. നേമം സിഐ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, വിജയൻ, എ.എസ്.ഐ മാരായ പത്മകുമാർ, ശ്രീകുമാർ, സി.പി.ഒ മാരായ ഗിരി, ലതീഷ്, സജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.