മോഷ്ടിച്ച ബുള്ളറ്റുമായി ബാറിലെത്തി ; പ്രതികളെ പോലീസ് ഓടിച്ചിട്ട് പിടിച്ചു

For full experience, Download our mobile application:
Get it on Google Play

ചങ്ങരംകുളം : നരിപ്പറമ്പിൽ നിന്ന് മോഷണം പോയ ബുള്ളറ്റുമായി ബാറിലെത്തിയ മൂന്നംഗസംഘത്തിലെ രണ്ടുപേരെ ചങ്ങരംകുളം പോലീസ് ഓടിച്ചിട്ടു പിടിച്ചു. കോഴിക്കോട് സ്വദേശിയായ മൂന്നാമൻ ഓടി രക്ഷപ്പെട്ടു. ചെമ്മാട് വെളിമുക്ക് കുറ്റിയിൽ മുഹമ്മദ് മുസ്ഫിർ (19), വെളിമുക്ക് പത്തായക്കാട് വീട്ടിൽ ഫഹ്മിദ് റിനാൻ (19) എന്നിവരെയാണ് ഇൻസ്പെക്ടർ ബഷീർ ചിറക്കൽ, എസ്.ഐ. ഹരിഹരസൂനു എന്നിവരടങ്ങിയ സംഘം പിടിച്ചത്.

പ്രദേശത്ത് കുറച്ചു ദിവസമായി മോഷ്ടാക്കളുടെ ശല്യം കൂടുന്നെന്ന വിവരത്തെത്തുടർന്ന് രാത്രി പെട്രോൾ ശക്തമാക്കിയിരുന്നു. വ്യാഴാഴ്ച പെട്രോളിങ്ങിനിടെയാണ് നരിപ്പറമ്പിൽ നിന്ന് വെള്ളിയാഴ്ച രാവിലെ മോഷണം പോയ ബൈക്കുമായി ചങ്ങരംകുളത്തെ ബാറിനടുത്ത് മൂന്നംഗസംഘത്തെ പോലീസ് കണ്ടത്. ഇവരെ വളഞ്ഞു പിടിക്കാൻ ശ്രമിച്ചതോടെ മൂന്നുപേരും ഓടി. പിറകെ ഓടിയ പോലീസ് രണ്ടുപേരെ പിടികൂടിയെങ്കിലും മൂന്നാമൻ രക്ഷപ്പെട്ടു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ്ചെയ്തു. രാജേഷ്, ജസ്റ്റിൻ രാജ് എന്നീ പോലീസുകാരും സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...