ആശങ്ക, നെട്ടോട്ടം, നിയമപോരാട്ടം : ഒടുവിൽ അരൂജാസിലെ കുട്ടികൾ ഇന്ന് പരീക്ഷാഹാളിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാർസ് സ്കൂളിലെ 28 വിദ്യാർത്ഥികള്‍ ഇന്ന് മുതല്‍ പരീക്ഷയെഴുതും. കോടതി വിധിയുടെ പിൻബലത്തില്‍ കൊച്ചിയിലെ ടോക്ക് – എച്ച് സ്കൂളിലാണ് കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷയെഴുതാനെത്തുന്നത്. നഷ്ടമായ രണ്ട് പരീക്ഷകള്‍ എഴുതാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്‍റ്  നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സ്കൂളിന് അംഗീകാരമില്ലാത്തതിനെത്തുടർന്നാണ് തോപ്പുംപടിയിലെ അരൂജാസ് ലിറ്റില്‍ സ്റ്റാർസ് സ്കൂളിലെ 29 കുട്ടികളുടെ ഭാവി തുലാസിലായത്. കടുത്ത നിരാശയിലായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമായിട്ടാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. സിബിഎസ്ഇ ശക്തമായി എതിർത്തിട്ടും കുട്ടികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിടുകയായിരുന്നു. ഇതിന്റെ  പിൻബലത്തില്‍ 28 കുട്ടികളും വൈറ്റിലയിലെ ടോക്ക് – എച്ച് സ്കൂളില്‍ ഇന്ന് നടക്കുന്ന സയൻസ് പരീക്ഷയെഴുതാനെത്തും.

രാത്രി വൈകിയും ഹാള്‍ടിക്കറ്റ് സംഘടിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു കുട്ടികളും രക്ഷിതാക്കളും. ശാസ്ത്രം, ഗണിതം, സാമൂഹ്യപഠനം എന്നീ പരീക്ഷകളാണ് ഇനി അവശേഷിക്കുന്നത്. ആദ്യം നടന്ന ഇംഗ്ലീഷ്, മലയാളം പരീക്ഷകളെഴുതാൻ കുട്ടികള്‍ക്ക് സാധിച്ചിരുന്നില്ല. ഈ പരീക്ഷകളുടെ കാര്യത്തില്‍ സിബിഎസ്ഇയോടും പൊതുവിദ്യാഭ്യാസ ഡയറക്ടറോടും ഇന്ന് വിശദീകരണം നല്‍കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നഷ്ടമായ പരീക്ഷകളും എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്‍റ്  നല്‍കിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി പറയുമോ എന്നത് നിർണായകമാണ്. ഹൈക്കോടതിയുടെ അന്തിമവിധിക്ക് അനുസരിച്ചായിരിക്കും ഈ കുട്ടികളുടെ പരീക്ഷാഫലം പ്രഖ്യാപിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...