കോന്നി ആനത്താവളത്തിൽ ചിത്ര കലാക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ കോന്നി ആനത്താവളത്തിൽ സംഘടിപ്പിച്ച ചിത്ര കലാക്യാമ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷിനോജ് ഉത്ഘാടനം ചെയ്തു. കെ.സി.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അനിൽ കുമാർ കെ ജി അധ്യക്ഷത വഹിച്ചു. ബി.എഫ്.ഓ അഭിലാഷ്, സാജു പ്രഭാകർ, ആർ സതീഷ്, കെ.സി.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ.ആർ ഹരികൃഷ്ണൻ, ആന്റണി മുഖത്തല, രതീഷ് ശിവ ഗംഗ തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 75ൽ പരം ചിത്രകാരൻമാർ  ക്യാമ്പിൽ പങ്കെടുത്തു. നിറത്രയം എന്നപേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ആനയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ആണ് കലാകാരൻമാർ വരച്ചത്. മറ്റ് പല ജില്ലകളിലും പരിപാടി സംഘടിപ്പിച്ചു വരുന്നതായി സംഘടകർ പറഞ്ഞു. ആക്രലിക് ചായങ്ങൾ ഉപയോഗിച്ച് ആയിരുന്നു ചിത്ര രചന. കോന്നി ആനത്താവളത്തിലെ ആന തറികൾ, അശോക വനങ്ങൾ, മരച്ചുവടുകൾ എന്നിവടങ്ങളിൽ എല്ലാം സ്ഥലം ഉറപ്പിച്ച കലാകാരൻമാർ ആനത്താവളത്തിന്റെ സൗന്ദര്യം ക്യാൻവാസിൽ പകർത്തി. ആന പ്രേമികൾക്കും കലാകാരൻമാർക്കും മികച്ച ഒരു ദൃശ്യ വിരുന്നായിരുന്നു നിറത്രയം സമ്മാനിച്ചത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പരിപാടിയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...