തിരുവല്ല : സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രതിനിധി സഭാ അധ്യക്ഷനായി റവ.ഡോ.ജോൺ മാത്യുവും ഉപാധ്യക്ഷനായി കെ.ഒ.രാജുക്കുട്ടിയും തെരഞ്ഞെടുക്കപ്പെട്ടു. പ്രതിനിധി സഭാ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട റവ. ഡോ. ജോൺ മാത്യൂ കൊട്ടാരക്കര തലച്ചിറ ഇടവകാംഗവും, കാരാപ്പള്ളിൽ കുടുംബാംഗവുമാണ്. നിലവിൽ യുവജന പ്രവർത്തന ബോർഡിന്റെ കടമ്പനാട് ശ്രദ്ധ പാലിയേറ്റിവ് കെയർ സെന്റർ ഡയറക്ടറുമാണ്. പ്രതിനിധി സഭ ഉപാധ്യക്ഷൻ കെ.ഒ. രാജുക്കുട്ടി കൊട്ടാരക്കര ഉളിയനാട് ഇടവകാംഗമാണ്. സഭയുടെ സൗത്ത് കേരള ഡയോസിസിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വൈഎംസിഎ സംസ്ഥാന വൈസ് ചെയർമാൻ, സംസ്ഥാന ട്രഷറർ, അഖിലേന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. റിട്ട.ഹെഡ്മാസ്റ്ററാണ്.
സഭാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റവ.കെ.സജി മാത്യു കല്ലിശേരി കൊച്ചുവാഴുവേലിൽ കുടുംബാംഗമാണ്. ഏഴംകുളം, കുളക്കട ഇടവക വികാരിയായി ഇപ്പോൾ പ്രവർത്തിക്കുന്നു. വൈദിക ട്രസ്റ്റി റവ.സജി ഏബ്രഹാം കൊച്ചുഴത്തിൽ കവിയൂർ സ്വദേശിയും നിലവിൽ സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറിയുമാണ്.
അത്മായ ട്രസ്റ്റിയായി പ്രൊഫ.ഏബ്രഹാം ജോർജ് ചെറുകര കോയിക്കൽ തുരുത്തിക്കാടും, സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറിയായി റവ.സി.പി.മാർക്കോസ് പ്രകാശപുരം ആശ്രമം, സുവിശേഷ പ്രവർത്തന ബോർഡ് അസി. സെക്രട്ടറിയായി റവ.ഡോ.ജിമ്മി ജോസഫ് പോൾ ചെന്നൈ, സേവിനി സമാജം സെക്രട്ടറിയായി കോട്ടയം മേരി സഖറിയ തുണ്ടിയത്ത്, സണ്ടേസ്‌കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറിയായി റവ.കെ.എസ്. ജെയിംസ് അയിരൂർ, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറിയായി റവ.ഷിജു മാത്യു കീഴില്ലം, വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയായി ഡോ.ജോസി വർഗീസ് മുംബൈ ഉല്ലാസ് നഗർ എന്നിവരെയും, സഭയുടെ പാസ്റ്ററൽ ബോർഡ്, ഹൈ പവർ ട്രിബ്യൂണൽ, പ്രസിദ്ധീകരണ സമിതി, സുവിശേഷ പ്രവർത്തന ബോർഡ് എന്നിവയിലേക്കുള്ള പുതിയ അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു.
തിരുവല്ല മഞ്ഞാടിയിൽ നടന്ന ഇവാൻജലിക്കൽ സഭയുടെ പരമോന്നത സമിതിയായ പ്രതിനിധി സഭയുടെ 42-ാമത് സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു. പി.സി.വർഗീസ് കൊല്ലം ധ്യാന പ്രസംഗം നടത്തി. സഭയുടെയും വിവിധ ബോർഡുകളുടെയും വാർഷിക റിപ്പോർട്ടുകൾ സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജും, വാർഷിക കണക്കും ബജറ്റും വൈദീക ട്രസ്റ്റി റവ. പി.ടി മാത്യുവും അവതരിപ്പിച്ചു. ബിഷപ്പ് ഡോ.എം.കെ.കോശി, ബിഷപ്പ് ഡോ. ടി.സി ചെറിയാൻ, വികാരി ജനറൽ റവ. ടി.കെ. തോമസ്, അത്‌മായ ട്രസ്റ്റി ജോർജ് വർഗീസ്,
പ്രതിനിധി സഭാ ഉപാദ്ധ്യക്ഷൻ ഡെന്നി. എൻ. മത്തായി, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ.അനിഷ് മാത്യു, സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. മോൻസി വർഗീസ്, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, പ്രൊഫ. വിജി തോമസ്, റവ. അനിഷ് തോമസ് ജോൺ, പ്രൊഫ. ജോസി വർഗീസ്, ഡോ. മാത്യൂസ് എം. ജോർജ്, എ. ജി വർഗിസ്, വർഗീസ് ശമുവേൽ എന്നിവർ പ്രസംഗിച്ചു. റവ. ബിജു തോമസ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. സഭയുടെ 7 ഡയോസിസുകളിൽ നിന്നുള്ള ഇടവകകളിലെ വൈദികരും തെരഞ്ഞെടുക്കപ്പെട്ട അത്മായ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.































