കലാസംവിധായകന്‍ നിതിന്‍ ദേശായി ജീവനൊടുക്കിയത് ജപ്തി ഭീഷണി മൂലം

For full experience, Download our mobile application:
Get it on Google Play

മുംബൈ: കഴിഞ്ഞ ദിവസമാണ് പ്രശസ്ത കലാസംവിധായകനും നിര്‍മാതാവുമായ നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ (57) മഹാരാഷ്ട്രയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കർജതിലുള്ള എന്‍ഡി സ്റ്റുഡിയോയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. നിതിന്‍ ദേശായിക്ക് കോടികളുടെ കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 252 കോടിയുടെ കടമുണ്ടായിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിതിന്‍ കോടതിയെ സമീപിച്ചിരുന്നു.

ദേശായിയുടെ കമ്പനിയായ എൻഡിയുടെ ആർട്ട് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ്, 2016ലും 2018ലും ഇസിഎൽ ഫിനാൻസിൽ നിന്ന് രണ്ട് വായ്പകളിലായി 185 കോടി രൂപ കടമെടുത്തിരുന്നു. 2020 ജനുവരി മുതൽ തിരിച്ചടവ് മുടങ്ങി. 2022 ജൂണ്‍ 30 ആയപ്പോഴേക്കും അടക്കേണ്ട തുക 251.48 കോടിയായി. 2021 മെയ് 7 ന് സ്റ്റുഡിയോയിൽ തീപിടിത്തമുണ്ടായെന്നും വലിയ തോതില്‍ നാശനഷ്ടമുണ്ടായെന്നും ദേശായിയുടെ കമ്പനി പറഞ്ഞിരുന്നു. ഇസിഎല്‍ ഫിനാന്‍സ് മാസങ്ങൾക്ക് മുമ്പ് എൻഡി സ്റ്റുഡിയോ കൈവശപ്പെടുത്താൻ റായ്ഗഡിലെ ജില്ലാ അധികാരികളെ സമീപിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...