ആലപ്പുഴ : കത്തോലിക്കാ സഭയില്‍ ചരിത്രം വഴിമാറി. ചേര്‍ത്തല അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക പള്ളിയില്‍ കപ്യാരായി വനിത. കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത പള്ളിയിലെ കപ്യാരാകുന്നത്.
പള്ളിയിലെ കപ്യാരായിരുന്ന സാം ജെയിംസ് മരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് ഒടുവിലാണ് കപ്യാരുടെ ഭാര്യ കൈപ്പറമ്പില്‍ വീട്ടില്‍ ലീമാ സാം പള്ളിയിലെ ആദ്യ വനിതാ കപ്യാരായി എത്തിയത്. കഴിഞ്ഞ 25 വര്‍ഷക്കാലമായി പള്ളിയില്‍ കപ്യാരായിരുന്ന സാം മെയ് ആറിന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പള്ളിയില്‍ നിന്നും യാതൊരു സഹായവും ലഭിക്കാതിരുന്നതോടെ പ്രതിഷേധ സൂചകമായിട്ടാണ് ലീമ കപ്യാരായി പള്ളിയിലെത്തിയത്.
കുര്‍ബ്ബാന നടക്കുമ്പോള്‍ വെള്ള വസ്ത്രം ധരിച്ചെത്തിയ ലീമ അച്ചന്മാര്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു. ലീമയെ തടയാന്‍ പള്ളി വികാരി ശ്രമിച്ചെങ്കിലും ലീമയ്ക്കൊപ്പമെത്തിയ വിശ്വാസികള്‍ എതിര്‍ത്തു. തുടര്‍ന്ന് കുര്‍ബ്ബാനയില്‍ ലീമ പങ്കെടുക്കുകയായിരുന്നു.