തറയില്‍ ഫിനാന്‍സ് തട്ടിപ്പ് : ഉടമ സജി സാമിന്റെ അടഞ്ഞു കിടക്കുന്ന വീട് ഇന്ന് പോലീസ് തുറന്ന് പരിശോധിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ ഉടമ സജി സാമിന്റെ അടഞ്ഞു കിടക്കുന്ന വീട് ഇന്ന് പോലീസ് തുറന്ന് പരിശോധന നടത്തും. നിക്ഷേപ സാമ്പത്തിക ഇടപാടുകളുടെ കൂടുതല്‍ തെളിവുകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. സ്ഥാപന ഓഫീസുകളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിലെ പരിശോധനയും തുടരും. പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയ തട്ടിപ്പിന്റെ അലയൊലികള്‍ അടങ്ങും മുമ്പേയാണ് സമാനമായ മറ്റൊന്നുകൂടി ആവര്‍ത്തിക്കുന്നത്. ഓമല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന തറയില്‍ ഫിനാന്‍സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം ഒരു മാസത്തിലധികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച നിലയിലാണ്.

പത്തനംതിട്ടയിലെ മെയിന്‍ ശാഖയ്ക്കു പുറമേ അടൂര്‍, ഓമല്ലൂര്‍, പത്തനാപുരം തുടങ്ങിയിടങ്ങളിലെ ഓഫീസുകളും  പൂട്ടി. 100 കണക്കിന് നിക്ഷേപകരുള്ള തറയില്‍ ഫിനാന്‍സിന്റെ നാല് ശാഖകളിലുമായി 70 കോടിയുടെ നിക്ഷേപം ഉണ്ടെന്നാണ് വിലയിരുത്തല്‍. നിക്ഷേപങ്ങള്‍ക്ക് 12 ശതമാനത്തിന് മുകളിലാണ് സ്ഥാപനം പലിശ നല്‍കി വന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ വന്നിട്ടും ശാഖകള്‍ തുറക്കാതായതാണ്  നിക്ഷേപകരില്‍ സംശയമുളവാക്കിയത്. പരാതിയുമായി പോലീസ് സ്റ്റേഷനുകളെ സമീപിച്ചു. തുടര്‍ന്ന് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാമെന്നേറ്റ് ഒരു മാസത്തെ സാവകാശം ലഭിച്ചതോടെയാണ് ഉടമ സജി സാം കുടുംബവുമായി മുങ്ങിയത്. ഫോണില്‍ നിക്ഷേപകര്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. ഓമല്ലൂര്‍ ചന്തയ്ക്കു സമീപം ഭാര്യയുടെ ലൈസന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പ് മറ്റൊരാള്‍ക്ക് നടത്തിപ്പ് കരാര്‍ നല്‍കിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...