അര്‍ത്തുങ്കല്‍ നിക്ഷേപ തട്ടിപ്പ് ; ഇരകള്‍ പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : അര്‍ത്തുങ്കല്‍ കേന്ദ്രീകരിച്ച് നടന്ന നിക്ഷേപ തട്ടിപ്പില്‍ പണം നഷ്ടമായവര്‍ സമരത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പണം നഷ്ടമായവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒപ്പുശേഖരണം തുടങ്ങി. 2021 ജൂലൈയിലാണ് 26 നിക്ഷേപകരുടെ പരാതിയെത്തുടര്‍ന്ന് അര്‍ത്തുങ്കലില്‍ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ കെ.ടി. ബെന്നി തോമസിനെ പൊലീസ് പടികൂടിയത്. ഏഴുമാസം പിന്നിട്ടിട്ടും പണം മടക്കിക്കിട്ടാതെ നടപടികള്‍ നീളുകയാണെന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികള്‍ ആരോപിച്ചു. നിലവില്‍ 37 പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.

പോലീസിന്റെ പ്രാഥമിക കണക്കുകളില്‍ രണ്ടുകോടിയോളം രൂപ നിക്ഷേപകര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. 10,000 മുതല്‍ 28 ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. ബെന്നി ജാമ്യത്തിലിറങ്ങിയെങ്കിലും നിക്ഷേപ തുക തിരികെ നല്‍കുന്ന കാര്യത്തില്‍ നടപടികളായിട്ടില്ല. അര്‍ത്തുങ്കല്‍ പോലീസാണ് കേസന്വേഷിക്കുന്നത്. ഏഴുമാസമായിട്ടും പണം കിട്ടാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിനൊരുങ്ങുന്നതെന്ന് നിക്ഷേപക കൂട്ടായ്മ പ്രതിനിധികളായ പി.എം. ജോച്ചന്‍, സി.ജെ. സാബു, മധുസൂദനന്‍, ശിവദാസന്‍ എന്നിവര്‍ വാര്‍ത്തസമ്മേളത്തില്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...