ആലപ്പുഴ: അർത്തുങ്കൽ തുറമുഖ പദ്ധതിയുടെ നിർമ്മാണ പുരോഗതി വിലയിരുത്തി കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. ആലപ്പുഴയിലുള്ള അർത്തുങ്കൽ ഹാർബറിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിൽ തുറമുഖ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്തു. മത്സ്യത്തൊഴിലാളികളുമായും സംഘം ആശയവിനിമയം നടത്തി. ഹാർബറുമായി ബന്ധപ്പെട്ട ഉന്നതതല ഉദ്യോഗസ്ഥ പ്രതിനിധികൾ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്നുള്ള കൂടുതൽ നിർദേശങ്ങൾ കേൾക്കുന്നതിനായി തുറമുഖം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ ശുചിമുറി ബ്ലോക്ക്, ഐസ് പ്ലാന്റ് എന്നിവ മന്ത്രി സന്ദർശിച്ചു. ഹാർബർ ചീഫ് എൻജിനീയർ എം.എ.മുഹമ്മദ് അൻസാരി, സൂപ്രണ്ടിങ് എൻജിനീയർ എം.ടി.രാജീവ്,നബാർഡ് ഡിഡിഎം പ്രേംകുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ പി.എസ്.സ്വപ്ന, അർത്തുങ്കൽ ഹാർബർ അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം.പി.സുനിൽ, ബിജെപി ആലപ്പുഴ ജില്ലാ അധ്യക്ഷൻ എം.വി.ഗോപകുമാ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1